ന്യൂഡല്‍ഹി: പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്ന ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നികുതി ഇളവ് നല്‍കുന്നതിന് ആകര്‍ഷകമായ നിരവധി ആനുകൂല്യങ്ങള്‍ പഖ്യാപിച്ചു.
ശമ്പളമുള്ള ജീവനക്കാര്‍ക്കുള്ള നികുതി ഇളവ് 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്താന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു. കൂടാതെ, പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്റെ കിഴിവ് പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താനും നിര്‍ദ്ദേശിച്ചു. ശമ്പളക്കാരും പെന്‍ഷന്‍കാരുമായ നാലുകോടി പേര്‍ക്ക് ഇത് ആശ്വാസം പകരും.
പുതിയ നികുതി വ്യവസ്ഥയില്‍ ശമ്പളക്കാര്‍ക്ക് പ്രതിവര്‍ഷം 17,500 രൂപ വരെ ആദായനികുതിയില്‍ ലാഭിക്കാന്‍ കഴിയും.
അതേസമയം നികുതി ലളിതമാക്കുക എന്ന വിഷയത്തില്‍ കേന്ദ്ര ധനമന്ത്രി നിരവധി നടപടികള്‍ വിശദീകരിച്ചു. 1961ലെ ആദായനികുതി നിയമം സംക്ഷിപ്തവും വ്യക്തവുമാക്കുന്നതിനായി ആറ് മാസത്തിനുള്ളില്‍ സമഗ്രമായ അവലോകനം മന്ത്രി പ്രഖ്യാപിച്ചു. നികുതിദായകര്‍ക്ക് തര്‍ക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുന്ന തരത്തില്‍ ഇത് നികുതി ഉറപ്പ് നല്‍കുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
നികുതി അനിശ്ചിതത്വവും തര്‍ക്കങ്ങളും കുറയ്ക്കുന്നതിനുള്ള മറ്റൊരു നടപടിയായി, പുനര്‍മൂല്യനിര്‍ണയത്തിന്റെ സമഗ്രമായ ലളിതവല്‍ക്കരണം നിര്‍ദ്ദേശിച്ചു. 50 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനം ഉണ്ടെങ്കില്‍ മാത്രമേ മൂല്യനിര്‍ണ്ണയ വര്‍ഷാവസാനം മുതല്‍ മൂന്ന് വര്‍ഷത്തിനപ്പുറം ഇനി മുതല്‍ മൂല്യനിര്‍ണയം പുനരാരംഭിക്കാന്‍ കഴിയൂ എന്ന് നിര്‍ദ്ദേശം വിശദീകരിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. തെരയല്‍ കേസുകളില്‍, നിലവിലുള്ള പത്ത് വര്‍ഷത്തെ സമയപരിധിയില്‍ നിന്ന്, തെരയല്‍ വര്‍ഷത്തിന് മുമ്പുള്ള സമയപരിധി ആറ് വര്‍ഷമായി നിജപ്പെടുത്തുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു.
ധനകാര്യ ബില്ലില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ടിഡിഎസിനുമുള്ള നികുതി ലളിതമാക്കല്‍ പ്രക്രിയക്കു തുടക്കംകുറിച്ച നിര്‍മല സീതാരാമന്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രണ്ട് നികുതി ഇളവ് വ്യവസ്ഥകള്‍ ഒന്നായി ലയിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
പല പണമിടപാടുകളുടെയും 5 ശതമാനം ടിഡിഎസ് നിരക്ക് 2 ശതമാനം ടിഡിഎസ് നിരക്കിലേക്ക് ലയിപ്പിക്കുകയും മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ യുടിഐ വഴി യൂണിറ്റുകള്‍ തിരികെ വാങ്ങുമ്പോള്‍ 20 ശതമാനം ടിഡിഎസ് നിരക്ക് പിന്‍വലിക്കുകയും ചെയ്യുന്നു. ഇകൊമേഴ്സ് ഓപ്പറേറ്റര്‍മാരുടെ ടിഡിഎസ് നിരക്ക് ഒന്നില്‍ നിന്ന് 0.1 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല, ശമ്പളത്തില്‍ നിന്ന് കുറയ്ക്കുന്നതിന് ടിഡിഎസില്‍ ടിസിഎസിന്റെ ക്രെഡിറ്റ് നല്‍കാനും നിര്‍ദ്ദേശിച്ചു. കൂടാതെ, ടിഡിഎസ് അടയ്ക്കുന്നതിനുള്ള കാലതാമസം, പ്രസ്താവന സമര്‍പ്പിക്കേണ്ട തീയതി വരെ കുറ്റകരമല്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടിക്ക് കീഴിലുള്ള എല്ലാ പ്രധാന നികുതിദായക സേവനങ്ങളുടെയും കസ്റ്റംസ് ആദായനികുതിക്ക് കീഴിലുള്ള മിക്ക സേവനങ്ങളുടെയും ഡിജിറ്റല്‍വല്‍ക്കരണം ഉയര്‍ത്തിക്കാട്ടിയ ശ്രീമതി നിര്‍മല സീതാരാമന്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അപ്പീല്‍ ഓര്‍ഡറുകള്‍ പ്രാബല്യത്തില്‍ വരുത്തുന്ന തിരുത്തലും ഉത്തരവുകളും ഉള്‍പ്പെടെയുള്ള ബാക്കിയുള്ള എല്ലാ സേവനങ്ങളും ഡിജിറ്റല്‍ രൂപത്തിലാക്കുകയും കടലാസ്രഹിതമാക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
വിവിധ അപ്പീലുകളില്‍ ദൃശ്യമാകുന്ന മികച്ച ഫലങ്ങള്‍ പരാമര്‍ശിച്ച്, വ്യവഹാരങ്ങള്‍ക്കും അപ്പീലുകള്‍ക്കും ഗവണ്മെന്റിന്റെ ഏറ്റവും ഉയര്‍ന്ന ശ്രദ്ധ തുടര്‍ന്നും ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം പിന്തുടര്ന്ന്, അപ്പീലില്‍ തീര്‍പ്പാക്കാത്ത ചില ആദായനികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ‘വിവാദ് സേ വിശ്വാസ് പദ്ധതി 2024’ ഉം ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കൂടാതെ, നികുതി ട്രിബ്യൂണലുകള്‍, ഹൈക്കോടതികള്‍, സുപ്രീം കോടതികള്‍ എന്നിവയില്‍ നേരിട്ടുള്ള നികുതി, എക്സൈസ്, സേവന നികുതി എന്നിവയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സാമ്പത്തിക പരിധി യഥാക്രമം 60 ലക്ഷം രൂപ, 2 കോടി രൂപ, 5 കോടി രൂപ എന്നിങ്ങനെ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിലും അന്താരാഷ്ട്ര നികുതിയില്‍ ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച്,ട്രാന്‍സ്ഫര്‍ പ്രൈസിംഗ് മൂല്യനിര്‍ണയ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം സുരക്ഷിത ഹാര്‍ബര്‍ നിയമങ്ങളുടെ വ്യാപ്തി വിപുലീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നികുതി അടിത്തറ ശക്തമാക്കുന്നതിനെക്കുറിച്ച് സംസാരിച്ച ശ്രീമതി നിര്‍മല സീതാരാമന്, രണ്ട് പ്രധാന നടപടികള്‍ പ്രഖ്യാപിച്ചു. ഒന്നാമതായി, സെക്യൂരിറ്റികളുടെ ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും സെക്യൂരിറ്റി ട്രാന്സാക്ഷന് ടാക്സ് യഥാക്രമം 0.02 ശതമാനമായും 0.1 ശതമാനമായും വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. രണ്ടാമതായി, ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്തുന്നത് ഇക്വിറ്റിയുടെ അളവുകോലായി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ നിര്‍ദ്ദേശങ്ങളുടെ സൂചനകള്‍ വിശദീകരിച്ച്, പ്രത്യക്ഷ നികുതി ഇനത്തില്‍ 29,000 കോടി രൂപയും പരോക്ഷ നികുതിയായി 8,000 കോടി രൂപയും ഉള്‍പ്പെടെ ഏകദേശം 37,000 കോടി രൂപയുടെ വരുമാനം നഷ്ടമാകുമെന്നും ഏകദേശം 30,000 കോടി രൂപയുടെ വരുമാനം അധികമായി സമാഹരിക്കുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. അങ്ങനെ, മൊത്തം വരുമാനം പ്രതിവര്‍ഷം ഏകദേശം 7,000 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: