ന്യൂദല്‍ഹി: നീറ്റ് യുജിയില്‍ പുനഃപരീക്ഷയുണ്ടാകില്ല. പുന പരീക്ഷ വേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.
പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പില്‍ പോരായ്മകളുണ്ടെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.
വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച ജാര്‍ഖണ്ഡിലും പാട്‌നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ അന്വേഷണങ്ങള്‍ അന്തിമഘട്ടത്തിലല്ല.
നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ കോടതി തന്നെ പരിശോധനയ്‌ക്ക് സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: