തിരുവനന്തപുരം: അന്താരാഷ്ട്ര ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ജൂനിയര്‍ (അണ്ടര്‍ 19) സെലക്ഷന് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് തിരുവല്ലം എയ്സ് ഇഞ്ചിനിയറിംഗ് കോളേജിന്റെ സഹകരണത്തോടെ നടന്നു. ഓപ്പണ്‍ വിഭാഗത്തില്‍ അനക്സ് കാഞ്ഞിരവിള ചാമ്പ്യനായി. അമാനത്ത് ഫര്ഹാന് എസ്. രണ്ടാം സ്ഥാനവും അര്ജുന് എസ്. അനില്‍ മൂന്നാം സ്ഥാനവും ശ്രീഹരി എസ്. മേച്ചേരില്‍ നാലാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജാന്‍വി അശോക് ചാമ്പ്യനായി. റിസ്വാന എസ്. രണ്ടാം സ്ഥാനവും ദേവികാ ദിനേശ് മൂന്നാം സ്ഥാനവും മല്‍ഹാ എ.കെ. നാലാം സ്ഥാനവും നേടി. എട്ടു പേരും സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്നിക്കല്‍ കമ്മിറ്റിയ്ക്കു വേണ്ടി തിരുവനന്തപുരം ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റിയും തിരുവല്ലം എയ്സ് ഇഞ്ചിനിയറിംഗ് കോളേജിന്റെ സഹകരണത്തെടെയാണ് ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിച്ചത്. ഓപ്പണ്‍ വിഭാഗത്തില്‍ 115 പേരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 46 പേരും പങ്കെടുത്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും സൈക്കിള്‍ പോളോ അസോസിയേഷന് ഭാരവാഹിയുമായ എഎംകെ. നിസ്സാര്‍ എയ്സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സയ്യദ് ഫാറൂഖുമായി ചെസ് കരുക്കള്‍ നീക്കിയാണ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം ലിയോ ഡബ്ള്യൂ വി. ടിന്റോ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം ശ്രീകുമാര്‍ കെ.സി. സ്വാഗതവും എയ്സ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നൗഷാദ് നന്ദിയും പറഞ്ഞു.
സംഘാടക സമിതി അംഗങ്ങളായ അഫ്സല്, സബിത, ആര്‍ബിറ്റര്‍ സുജാസ് എന്നിവരും സംബന്ധിച്ചു. റോള്‍ ബോള്‍ അസ്സോസിയേഷന് ഭാരവാഹി സജി എസ്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വര്‍ ആയി പങ്കെടുത്തു. ഓപ്പണ്‍ വിഭാഗത്തില്‍ അനക്സ് കാഞ്ഞിരവിള ചാമ്പ്യനായി. അമാനത്ത് ഫര്ഹാന് എസ്. രണ്ടാം സ്ഥാനവും അര്ജുന് എസ്. അനില്‍ മൂന്നാം സ്ഥാനവും ശ്രീഹരി എസ്. മേച്ചേരില്‍ നാലാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജാന്‍വി അശോക് ചാമ്പ്യനായി. റിസ്വാന എസ്. രണ്ടാം സ്ഥാനവും ദേവികാ ദിനേശ് മൂന്നാം സ്ഥാനവും മല്‍ഹാ എ.കെ. നാലാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്കി. ഓരോ വിഭാഗത്തിലും പത്തു വരെ സ്ഥാനക്കാര്‍ക്ക് മെഡലുകളും ഫോട്ടോകള്‍ നല്കിയ എല്ലാവര്ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നല്കി. എയ്സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സയ്യദ് ഫാറൂഖ്, സിഇടി പ്രിന്‍സിപ്പാള്‍ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മാനദാനം നിര്‍വ്വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: