ന്യൂദല്‍ഹി : കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
മൊബൈൽ ഫോണിന്റെയും ചാര്‍ജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറയ്‌ക്കും. ഇന്ത്യൻ മൊബൈൽ വ്യവസായം പക്വത പ്രാപിച്ചിട്ടുണ്ടെന്നും മൊബൈൽ ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി), മൊബൈൽ പിസിഡിഎ (പ്രിൻറഡ് സർക്യൂട്ട് ഡിസൈൻ അസംബ്ലി), മൊബൈൽ ചാർജുകൾ എന്നിവ 15% ആയി കുറയ്‌ക്കുമെന്നുമാണ് പ്ര്യഖ്യാനം. ഇതോടെ മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും.
സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്റെ 6.4 ശതമാനമായും കുറയ്‌ക്കും. ലെതര്‍ ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, മത്സ്യങ്ങൾക്കുള്ള തീറ്റ എന്നിവയുടെ വില കുറയും. ഇവയുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയിട്ടുണ്ട്.
പുതിയ നികുതി വ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തും. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണമിടപാടിന് നികുതിയുണ്ടാകില്ല. ആദായ നികുതി റിട്ടേണ്‍ വൈകിയാലുള്ള ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കി. കോര്‍പ്പറേറ്റ് നികുതി കുറച്ചു.
എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്‌തികളുടെയും ദീർഘകാല മൂലധന നേട്ടത്തിന് 12.5% നികുതി നിരക്ക് ഈടാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
അറ്റ നികുതി വരുമാനം 25.83 ലക്ഷം കോടി രൂപയും ധനക്കമ്മി ഈ വർഷത്തെ ജിഡിപിയുടെ 4.9 ശതമാനവും ആയി കണക്കാക്കുന്നുവെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ഡേറ്റഡ് സെക്യൂരിറ്റികൾ വഴി വിപണിയിൽ നിന്നുള്ള കടമെടുപ്പിന്റെ മൊത്ത, അറ്റ മൂല്യം യഥാക്രമം 14.01 ലക്ഷം കോടി രൂപയും 11.63 ലക്ഷം കോടി രൂപയുമാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു.
2025-26ൽ കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെയായിരിക്കുമെന്നും അതിനുശേഷം തുടർച്ചയായി കുറവുണ്ടാകുമെന്നും ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: