ന്യൂദല്‍ഹി: രാജ്യത്ത് 2.36 കോടി വീടുകള്‍ പാവങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴായിരുന്നു നിര്‍മ്മല സീതാരാമന് മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്.
10.3 കോടി ഗ്യാസ് കണക്ഷനുകള്‍ പിഎം ഉജ്വല യോജന പ്രകാരം നല്കി. 11.57 കോടി ശൗചാലയങ്ങള്‍ പിഎം ഉജ്വല യോജന പ്രകാരം 2016 മുതല്‍ നിര്‍മ്മിച്ച് നല്‍കിയെന്നും സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.
സ്വച്ഛ് ഭാരത് മിഷന് കീഴില്‍ 2.39 കോടി പൊതുശൗചാലയങ്ങളും നിര്‍മ്മിച്ചു. 15.14 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ ഗ്രാം സഡക് യോജന പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ചു. ബാങ്കിങ്ങ്, ഗ്രാമീണ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയില്‍ നിര്‍ണ്ണായക മുന്നേറ്റം രാജ്യത്തിന് ഉണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചുവെന്നും സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: