ബീജിങ്: സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധിയാര്‍ജിക്കാന്‍ കാട്ടികൂട്ടുന്നതൊക്കെ അവസാനം മരണത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് അടുത്തിടെ വന്ന കൂടുതല്‍ വാര്‍ത്തകളും. അത്തരത്തില്‍ ഒരു ദുരന്തവാര്‍ത്തയാണ് ചൈനയില്‍ നിന്ന് വരുന്നത്.
ഫുഡ് ചലഞ്ചിന്റെ ഭാഗമായി 24 കാരിയായ പാന്‍ ഷിയോട്ടിങ് എന്ന വ്ളോഗര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇടവേളയില്ലാതെ പത്ത് മണിക്കൂറിലേറെ ഭക്ഷണം കഴിച്ചതാണ് പാന്‍ ഷിയോട്ടിങിനെ മരണത്തിലേക്ക് നയിച്ചത്.
ഭക്ഷണം കഴിക്കുന്നതിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ പാന്‍ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ പാനിന്റെ വയറിന് ഗുരുതര വൈകല്യവും വയറ് നിറയെ ദഹിക്കാത്ത ഭക്ഷണവും കണ്ടെത്തി. അമിതമായി ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഹാന്‍ക്യുങ് റിപ്പോര്‍ട്ട് ചെയ്തു.
പാന്‍ നിരന്തരമായി ഇത്തരത്തിലുള്ള ഫുഡ് ചലഞ്ചുകള്‍ ചെയ്യാറുണ്ടെന്നും ഇടവേളകളില്ലാതെ തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ ഭക്ഷണം കഴിക്കുമെന്നും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവായി കാണിക്കുന്ന ചലഞ്ചാണ് മുക്ബാംഗ്. പാന്‍ മുക്ബാങ് ചലഞ്ച് സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി വ്ളോഗര്‍മാരും യൂട്യൂബര്‍മാരും മുക്ബാങ് സ്ട്രീങ് അനുകരിക്കാറുണ്ട്.
A Chinese streamer known for mukbang content, Pan Xiaoting, died during a recent broadcast due to “overeating” pic.twitter.com/CzRkKYHLj8
— Dexerto (@Dexerto) July 19, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: