ആർ എസ് എസ് പ്രവർത്തനങ്ങളിൽ പങ്കുചേരുന്നതിന് സർക്കാർ ജീവനക്കാർക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയ കേന്ദ്രസർക്കാർ തീരുമാനം ഉചിതവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുമാണെന്ന് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍.
സംഘത്തിൻ്റേത് തീർത്തും ഭാവാത്മകമായ പ്രവർത്തനമാണ്. 99 വർഷമായി രാഷ്‌ട്രീയ സ്വയംസേവക സംഘം സമാജസേവയിലൂന്നിയ പ്രവർത്തനത്തിലൂടെ രാഷ്‌ട്ര പുനർനിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നു. രാഷ്‌ട്ര സുരക്ഷ, ഐക്യം, അഖണ്ഡത എന്നിവ കാത്തുസൂക്ഷിക്കുന്നതിലും പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിലുമൊക്കെ സമാജത്തെ ചേർത്തുപിടിച്ച് സംഘം നടത്തിയ പരിശ്രമങ്ങൾ അതാത് കാലങ്ങളിൽ വ്യത്യസ്ത മേഖലകളിൽ നേതൃത്വം വഹിച്ചവരുടെ പ്രശംസയ്‌ക്ക് കാരണമായിട്ടുണ്ട്. രചനാത്മകമായ ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നതിൽ സർക്കാർ ജീവനക്കാർക്ക് സ്വാർത്ഥരാഷ്‌ട്രീയ താല്പര്യങ്ങൾ മൂലം ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് ഇപ്പോഴത്തെ സർക്കാർ നീക്കിയത്. ഈ തീരുമാനം സമുചിതമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക