തിരുവനന്തപുരം: നദികളെ അമ്മയായി സങ്കല്‍പ്പിച്ച് ആരാധിക്കുന്നതാണ് ഭാരതീയ സംസ്‌കാരം എന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരള യാദവ സഭയുടെ 69-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന സമീപനമാണ് നമ്മുടെ സംസ്‌കാരം. സര്‍വേശ്വരന്റെ സാന്നിധ്യം ഈ പ്രഞ്ചത്തില്‍ മനുഷ്യരിലും പ്രകൃതിയിലും എല്ലാ ജീവജാലങ്ങളിലും എല്ലായിടത്തുമുണ്ട്. ഇന്ന് ജലാശയങ്ങള്‍ എത്രമാത്രം നമുക്ക് സംരക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കുന്നുണ്ട് എന്നും അദ്ദേഹം ചോദിച്ചു. ഭാരത സംസ്‌കാരവും ചരിത്രവുമായിട്ട് അഭേദ്യമായ ബന്ധമുള്ള സമൂഹമാണ് യദുവംശം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ വംശമായാണ് യദു വംശത്തെ കാണുന്നത്. ശ്രീകൃഷ്ണന്‍ അവതരിച്ചത് സജ്ജന സംരക്ഷണത്തിനും ദുഷ്ടനിഗ്രഹത്തിനും വേണ്ടിയാണ്. ധര്‍മ്മ സംസ്ഥാപനത്തിനു
വേണ്ടിയിട്ടുള്ള പ്രവര്‍ത്തനമാണ് യാദവ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു.
സംസ്ഥാന സമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലെസ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാടിന്റെ ഇന്ന് കാണുന്ന വികസനത്തില്‍ വലിയ പങ്ക് വിവിധ സമുദായ സംഘടനകള്‍ വഹിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത വിജയം കരസ്ഥമാക്കിയ യാദവ സമുദായ വിദ്യാര്‍ത്ഥികളെ ആദരിച്ചു. യാദവകുലം ഫാര്‍മര്‍ പ്രൊഡ്യൂസേര്‍സ് കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനവും വി. മുരളീധരന്‍ നിര്‍വച്ചു. സംസ്ഥാന പ്രസിഡന്റ് എ. കൃഷ്ണന്‍ കുട്ടി യാദവ് അധ്യക്ഷനായി. ഓള്‍ ഇന്ത്യാ യാദവ മഹാസഭ വൈസ് പ്രസിഡന്റ് എസ്. സോം പ്രകാശ് യാദവ്, ദേശീയ ജനറല്‍ സെക്രട്ടറി ലക്ഷ്മണ്‍ യാദവ്, ദേശീയ സെക്രട്ടറി ശ്രീനിവാസ് യാദവ്, കേരള യാദവ സഭ വര്‍ക്കിങ് പ്രസിഡന്റ് കെ. കൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: