ബെംഗളുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ചൊവ്വാഴ്ച മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തും. ഡ്രെഡ്ജിംഗ് സാധ്യതകളും ആരായുന്നുണ്ടെന്ന് സതീഷ് സൈല്‍ എംഎല്‍എ.
കാലാവസ്ഥ തടസമാണ്. നദിയില്‍ ഇറങ്ങിയുളള തെരച്ചില്‍ ദുഷ്കരമായതിനാല് എന്‍ഡിആര്‍എഫില്‍ നിന്ന് റിട്ടയര്‍ ചെയ്ത വിദഗ്ധന്‍ നാളെ സ്ഥലത്തെത്തുമെന്നും അദ്ദേഹത്തിന്റെ ഉപദേശവും പരിഗണിക്കുമെന്നും സതീഷ് സൈല്‍ എംഎല്‍എ പറഞ്ഞു.
അര്ജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചില്‍ തുടരുന്നത്. മണ്ണിനടിയില്‍ രണ്ടിടത്ത് സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം അറിയിച്ചെങ്കിലും ലോറി കണ്ടെത്താനായില്ല.
അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
രാവിലെ മുതല്‍ സ്കൂബ ഡൈവേഴേ്സ് അപകടസ്ഥലത്തെ ഗംഗാവലി പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: