തിരുവനന്തപുരം: ബിസിനസില്‍ വിജയം കൊയ്യുന്ന ബിസിനസുകാരുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് പുറത്തുവിട്ട് വ്യവസായ സംരഭകത്വത്തെ പ്രോത്സാഹിപ്പുന്നവരാണ് ഹുറുന്‍ ഇന്ത്യ. ഹുറുന്‍ ഇന്ത്യയുടെ റിയല്‍എസ്റ്റേറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് ബില്‍ഡര്‍മാര്‍.
സ്കൈലൈന്‍ ബില്‍ഡേഴ്സ്, എസ് എഫ് എസ് ഹോംസ്, അസറ്റ് ഹോംസ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് ബില്‍ഡര്‍മാര്‍. 35 വര്‍ഷമായി റസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് നിര്‍മ്മാണരംഗത്തുള്ള സ്കൈലൈന്‍ 2,410 കോടി ആസ്തിയുള്ള കമ്പനിയാണ്. 100 റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ലിസ്റ്റില്‍ 67ാം സ്ഥാനത്താണ് സ്കൈലൈന്‍. 1989ല്‍ കെ.വി. അബ്ദുള്‍ അസീസ് ആണ് സ്കൈലൈന്‍ സ്ഥാപിച്ചത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കോട്ടയം, കൊല്ലം, കണ്ണൂര്‍ തുടങ്ങി കേരളത്തിലെ മിക്ക ജില്ലകളിലും വില്ലകളും റസിഡന്‍ഷ്യല്‍ അപാര്‍ട്മെന്റുകളും നിര്‍മ്മിക്കുന്ന കമ്പനിയാണ് സ്കൈലൈന്‍. ക്രിസിലിന്റെ ഡിഎ2പ്ലസ് ഗ്രേഡ് ഉള്ള കെട്ടിടനിര്മ്മാതാക്കളാണ് സ്കൈലൈന്‍. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ധനകാര്യ റിസ്കെടുക്കാന്‍ കരുത്തുള്ള പ്രൊഫൈല്‍, റസിന്‍ഷ്യല്‍ പ്രൊജക്ടുകള്‍ ചെയ്യുന്നതിലുള്ള പ്രൊമോട്ടറുടെ മിടുക്ക്, ബ്രാന്‍ഡ് നാമത്തിലെ വിശ്വാസ്യത എന്നിവയാണ് ഇത്രയും ഉയര്‍ന്ന ഗ്രേഡ് നല്കാന് കാരണം.
എസ് എഫ് എസ് ഹോംസ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഹുറുന്‍ ലിസ്റ്റില്‍ 73ാം സ്ഥാനമാണുള്ളത്. 2100 കോടി രൂപയാണ് കമ്പനിയുടെ മൂല്യം. 40 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയെ നയിക്കുന്നത് ലവ കൃഷ്ണന് ആണ്. സ്കൈലൈൻ ഫൗണ്ടേഷൻസ് ആൻഡ് സ്ട്രക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് (എസ്എഫ്എസ് ഹോംസ്) ക്രിസില്‍ ഡിഎ2പ്ലസ് എന്ന ഗ്രേഡാണ് നല്‍കിയിരിക്കുന്നത്. ഇത് തുടര്‍ച്ചയായ ഏഴാം തവണയാണ് ഈ ഗ്രേഡ് എസ് എഫ് എസ് ഹോംസിന് ലഭിക്കുന്നത്. ശക്തമായ ബ്രാൻഡിംഗും സൽപ്പേരും മികച്ച വിപണി സാന്നിദ്ധ്യവും ഉപഭോക്താവിന് നിയമപരമായ പിന്തുണ ഉറപ്പാക്കുന്നതും ഡിഎ2പ്ലസ് എന്ന ഗ്രേഡിംഗ് ആവര്‍ത്തിച്ചു നല്‍കുന്നതിനുള്ള സവിശേഷ ഗുണങ്ങളായി കണ്ടെത്തിയെന്ന് ക്രിസില്‍ പറയുന്നു.
താരതമ്യം ചെയ്താല്‍ അസറ്റ് ഹോംസാണ് ഈ മൂന്ന് കമ്പനികളില്‍ ഏറ്റവും പ്രായം കുറഞ്ഞ കമ്പനി. 17 വര്‍ഷം മാത്രം പ്രായമുള്ള അസറ്റ് ഹോംസിന് ലിസ്റ്റില്‍ 96ാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. 1370 കോടി രൂപയാണ് കമ്പനിയുടെ ആസ്തി. സുനില്‍കുമാര്‍ വി ആണ് അസറ്റ് ഹോംസിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: