ന്യൂദൽഹി: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്‌ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഒളിമ്പിക്സ് മെഡൽ ചൂടിയ രണ്ടാമത്തെ കേരളീയൻ കൂടിയാണ് ശ്രീജേഷ്.
രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്. ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 18 വർഷത്തിനുശേഷം, പാരീസ് ഒളിമ്പിക്‌സിനായി ടീം ഒരുങ്ങുമ്പോഴും ഗോൾപോസ്റ്റിനുമുന്നിലെ വിശ്വസ്തനായി ശ്രീജേഷ് ടീമിനൊപ്പമുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ ആയിരുന്നു.
പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യൻ ഹോക്കി ടീം ഇറങ്ങുമ്പോഴും മലയാളിയായ ശ്രീജേഷാണ് ടീമിലെ ഏക ഗോൾ കീപ്പർ. 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഭാരതം ഹോക്കിയില്‍ ഒളിംപിക്‌സ് മെഡല്‍ നേടിയ വര്‍ഷമായിരുന്നു 2021. അസുലഭ നേട്ടത്തിന് പിന്നാലെ വേണമെങ്കില്‍ കരിയര്‍ അവസാനിപ്പിക്കാമായിരുന്നു. പക്ഷെ കളി തുടരണം, ഭാരതത്തിന്റെ ഗോള്‍ വലയ്‌ക്ക് മുന്നില്‍ കര്‍മ്മനിരതനായി ഉണ്ടാകണം എന്ന ഇച്ഛാശക്തിയാണ് തന്നെ ഇപ്പോള്‍ പാരിസില്‍ ഇറങ്ങാന്‍ പ്രാപ്തനാക്കിയതെന്ന് ശ്രീജേഷ് പറയുന്നു. ഇപ്പോഴത്തെ ഹോക്കി ടീമില്‍ ഏറ്റവും കൂടുതല്‍ കാലത്തെ പരിചയ സമ്പത്തുള്ള താരമാണ് ശ്രീജേഷ്. ഭാരത കുപ്പായത്തില്‍ ഇത് താരത്തിന്റെ നാലാമത്തെ ഒളിംപിക്‌സ് ആണ്. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനിടെ ടീമിന്റെ നായക പദവിയും അലങ്കരിച്ചിട്ടുണ്ട്.
നേട്ടങ്ങളെക്കാള്‍ ഭാരതത്തിന്റെ വീഴ്‌ച്ചകള്‍ വേണ്ടുവോളം കണ്ടറിഞ്ഞ താരമാണ് ശ്രീജേഷ്. 2012ല്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍ കീപ്പിങ് പരിശീലകന്‍ ഡേവ് സ്റ്റാനിഫോര്‍ത്തിന് കീഴില്‍ കൂറേയേറെ കാര്യങ്ങള്‍ പഠിച്ചെടുക്കാനായി. ഏതാണ്ട് നൂറ് അന്താരാഷ്‌ട്ര മത്സരങ്ങള്‍ പിന്നിട്ടതോടെ മത്സരം താളാത്മകമായി. ഇപ്പോള്‍ 328 മത്സരങ്ങള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ നേട്ടത്തില്‍ ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായിരുന്നു.
ടോക്കിയോയില്‍ ഭാരതം വെങ്കലപ്പോരില്‍ ജര്‍മനിക്കെതിരെ ചരിത്രം കുറിച്ച നിമിഷം ശ്രീജേഷിന്റെ ആഘോഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ കാവല്‍ നിന്ന ഗോള്‍ പോസ്റ്റിന് മുകളില്‍ കയറി ഇരുന്നുകൊണ്ടായിരുന്നു താരത്തിന്റെ ആഹ്ലാദം. അന്നത്തെ ആ വീര്യത്തിനും ഉത്സാഹത്തിനും തരിപോലും കുറവില്ലാതെ പാരീസില്‍ പൊരുതാനുള്ള പുറപ്പാടിലാണ് ശ്രീജേഷും ഹര്‍മന്‍പ്രീത് സിങ്ങിന് കീഴിലുള്ള ഭാരത ഹോക്കി സംഘവും.
ടീം ഗോൾ കീപ്പർ: പി ആർ ശ്രീജേഷ്ഡി, ഫൻഡർമാർ: ജർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ഹർമൻപ്രീത് സിംഗ്, സുമിത്, സഞ്ജയ്, മിഡ്ഫീൽഡർമാർ: രാജ്കുമാർ പാൽ, ഷംഷേർ സിംഗ്, മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഫോർവേഡുകൾ: അഭിഷേക്, സുഖ്ജീത് സിംഗ്, ലളിത് കുമാർ ഉപാദ്ധ്യായ, മൻദീപ് സിംഗ്, ഗുർജന്ത് സിംഗ് റിസർവ് താരങ്ങൾ: നീലകണ്ഠ ശർമ്മ, ജുഗ്രാജ് സിംഗ്, കൃഷൻ ബഹദൂർ പഥക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: