പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി സ്വിറ്റ്സര്‍ലാന്റില്‍ നടക്കുന്ന ബിയല്‍ ചലഞ്ചേഴ്സ് ചെസില്‍ ക്ലാസിക്കല്‍ ഗെയിമുകളുടെ അഞ്ചാം റൗണ്ടില്‍ ജയിക്കാവുന്ന കളിയെ സമനിലയില്‍ കൊണ്ടുപോയി കുരുക്കി. ഇതോടെ വൈശാലി രണ്ടാം സ്ഥാനത്തായി.
യുഎഇയുടെ ഗ്രാന്റ് മാസ്റ്ററായ സാലേ സാലമുമായുള്ള മത്സരത്തില്‍ ഒരു ഘട്ടത്തില്‍ വൈശാലി ഏറെ മുന്നിലായിരുന്നു. പക്ഷെ ഒരു ചെറിയ പിഴവില്‍ സാലേ സാലം കളിയെ സമനിലയിലേക്ക് കൊണ്ടുപോയി.
ഇതോടെ പോയിന്റ് പട്ടികയില്‍ വൈഖാലി 20 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തായി. 21 പോയിന്റുകളോടെ സാലേ സാലം ആണ് ഒന്നാം സ്ഥാനത്ത്. 18 പോയിന്റോടെ അലക്സാണ്ടര്‍ ഡോണ്‍ ചെങ്കോ മൂന്നാം സ്ഥാനത്തുണ്ട്. ഇനി ബ്ലിറ്റ് സ് റൗണ്ടുകൂടി ബാക്കിയുണ്ട്. അതിന് ശേഷം വിജയിയെ തീരുമാനിക്കും. ഈ ടൂര്‍ണ്ണമെന്റില്‍ തന്നേക്കാള്‍ റാങ്ക് കൂടിയ ഗ്രാന്റ് മാസ്റ്റര്‍മാരെ തോല്പിച്ച് വൈശാലി ഏറെ പ്രശസ്തി പിടിച്ചുപറ്റിയുന്നു. മാത്രമല്ല, വൈശാലിയുടെ തത്സമയ ലോക റാങ്കിങ്ങ് ആദ്യ പത്തിനുള്ളില്‍ എത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: