വാഷിംഗ്ടണ്‍: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന് പിന്മാറി. അപ്രതീക്ഷിതമായിട്ടായിരുന്നു മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ജോ ബൈഡന് അറിയിച്ചത്.
ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ജോ ബൈഡന്റെ ആരോഗ്യം സംബന്ധിച്ച് സംശയമുയര്‍ന്നിരുന്നു.നിങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത് ലക്ഷ്യമാണെങ്കിലും ശേഷിക്കുന്ന കാലയളവില്‍ പ്രസിഡന്റ് എന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് താന്‍ മാറി നില്‍ക്കേണ്ടത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ഏറ്റവും മികച്ച താല്‍പ്പര്യമാണെന്ന് വിശ്വസിക്കുന്നുവെന്ന് ബൈഡന് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പുളള ആദ്യ സംവാദത്തില്‍ തന്നെ എതിര് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനോട് പിടിച്ചു നില്ക്കാന് ജോ ബൈഡന് കഴിഞ്ഞില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയെ കുറിച്ചും സംശയം പാര്ട്ടിയിലുളളവര്ക്കുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: