ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ സന്ദർശിക്കുകയും കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ 26 ന് യുദ്ധസ്മാരകത്തിൽ ധീരഹൃദയരെ ആദരിക്കുകയും ചെയ്യും.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ വിആർ ചൗധരി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി എന്നിവരും ജൂലൈ 26ന് ദ്രാസിലെ യുദ്ധസ്മാരകത്തിൽ നടക്കുന്ന കാർഗിൽ യുദ്ധ വിജയാഘോഷത്തിന്റെ രജതജൂബിലി ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനം സ്ഥിരീകരിച്ച് ലഡാക്കിലെ ലെഫ്റ്റനൻ്റ് ഗവർണർ ബ്രിഗേഡിയർ (റിട്ട) ബി.ഡി. മിശ്ര ജൂലൈ 26 ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ ജൂലൈ 24 ന് ദ്രാസ് സന്ദർശിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലൈ 26 ന് രാവിലെ ദ്രാസ് ബ്രിഗേഡ് ഹെലിപാഡിൽ ഇറങ്ങുന്ന മോദിയെ ഗവർണറും ഉന്നത ആർമി, സിവിൽ ഉദ്യോഗസ്ഥരും സ്വീകരിക്കും. പിന്നീട് അദ്ദേഹം പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിലും തുടർന്ന് വാൾ ഓഫ് ഫെയിം (ഷഹീദ് മാർഗ്) സന്ദർശനത്തിലും പങ്കെടുക്കും. അദ്ദേഹം കാർഗിൽ യുദ്ധ പുരാവസ്തുക്കളുടെ മ്യൂസിയം പരിശോധിക്കും. കാർഗിൽ യുദ്ധത്തെ കുറിച്ച് ഉന്നത കരസേനാ മേധാവികൾ അദ്ദേഹത്തെ ചരിത്രങ്ങൾ ധരിപ്പിക്കും.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പ്രധാനമന്ത്രി വീരമ്യുത്യു വരിച്ച സൈനികരുടെ വിധവകളുമായി ആശയവിനിമയം നടത്തുകയും വീർ ഭൂമി സന്ദർശിക്കുകയും ചെയ്യും. കാർഗിൽ യുദ്ധ സ്മാരകത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം ഷിൻകുലാ ടണലിന്റെ ഉദ്ഘാടനം നിർവഹിക്കാനും സമ്മേളനത്തെ അഭിസംബോധന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാനും 25-ാമത് കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കാനും സിഡിഎസും മൂന്ന് സർവീസ് മേധാവികളും ദ്രാസിൽ മുൻകൂട്ടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ വർഷവും ജൂലൈ 26-ന് ദ്രാസ് യുദ്ധസ്മാരകത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങൾ നടക്കുന്നത്. 1999-ൽ ഈ ദിവസമാണ് ഇന്ത്യൻ വ്യോമസേനയുടെ പിന്തുണയോടെ ഇന്ത്യൻ സൈന്യം കാർഗിൽ കീഴടക്കി അവസാനത്തെ പാകിസ്ഥാൻ സൈന്യത്തെ ഏകദേശം മൂന്ന് മാസത്തിന് ശേഷം പിന്തിരിപ്പിച്ചത്. ഏകദേശം 500 ഇന്ത്യൻ സൈനികർ രക്തസാക്ഷിത്വം വരിച്ച യുദ്ധമായിരുന്നു കാർഗിലിൽ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: