അമ്പലപ്പുഴ: കവിയും ബാലസാഹിത്യകാരനും പ്രഭാഷകനുമായ പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ അന്തരിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചരിത്രമാണ് ശ്രദ്ധേയമായ രചന. കവിതകളും ലേഖനങ്ങളും ജീവചരിത്രങ്ങളും അനുഷ്ഠാനകലകളെ കുറിച്ചുള്ള പഠനങ്ങളും മറ്റു സാംസ്കാരിക പഠനങ്ങളും ലേഖനങ്ങളും ഉള്‍പ്പെടെ നിരവധി രചനകള്‍ ഗോപകുമാറിന്റെതായി ഉണ്ട്. ഉദയത്തിനു മുമ്പ്, ഇടയന്റെ പാട്ട്, ശ്യാമകൃഷ്ണന്, ഹരിമാധവം, ഗംഗാമയ്യ, മാന്യമഹാജനം, അമൃതദര്‍ശനം (കവിതാസമാഹാരങ്ങള്‍).അക്കുത്തിക്കുത്ത്, കൃഷ്ണലീല, രാപ്പാടി പൊലിയേ പൊലി (ബാലസാഹിത്യം)
കുഞ്ചന്‍ നമ്പ്യാര്‍ (ജീവചരിത്രം),സത്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍, സുകൃതപൈകൃതം, ചരിത്രപാഠത്തിലെ നക്ഷത്രവിളക്ക്, തിരകള്‍ മായ്ക്കാത്ത പാദമുദ്രകള്‍ , വേലകളി, പള്ളിപ്പാന (പഠനഗ്രന്ഥങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍’
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരം, വെണ്മണി പുരസ്കാരം, അമൃതകീര്‍ത്തി പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം, ഏകതാ അവാര്‍ഡ് (ഷാര്‍ജ ), പ്രൊഫ. കോഴിശ്ശേരി ബാലരാമന് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ എസ്.ഡി കോളജില്‍ മലയാളം വകുപ്പു മേധാവിയായാണ് വിരമിച്ചത്. തുടര്‍ന്ന് വൈക്കം ക്ഷേത്രകലാപീഠം ഡയറക്ടര്‍, അമ്പലപ്പുഴ ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട്, ‘ശ്രീവത്സ’ത്തിന്റെ ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: പ്രൊഫ. ജി. വിജയലക്ഷ്മി ആലപ്പുഴഎസ്.ഡി. കോളേജില്‍ മലയാളവിഭാഗത്തില്‍ അദ്ധ്യാപികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: