അഡ്വ.ലിഷാ ജയനാരായണന്‍
കര്‍ക്കടകമേ
നീ വീണ്ടും വന്നെത്തി
പഴയ അതേ നിന്‍
പൊട്ടിച്ചിരിയും കലമ്പലും
വരുതിയും ദുരിതങ്ങളും
രാമായണത്തിന്‍ ശീലും
മുക്കുറ്റിച്ചാറിന്‍
കുളിരും നെറ്റിയും
പത്തിലത്തോരനും
ആവിപറക്കും നേരിയ
ചവര്‍പ്പെഴും കഞ്ഞിയില്‍
ചാലിച്ച അമ്മക്കരുതലും
ഔഷധസേവയും
നിറഞ്ഞു തുളുമ്പി
കവിഞ്ഞൊഴുകും
പുഴയും കൂരിരുളിന്‍
കൂട്ടായ് ഇടമുറിയാതെ
വന്നെത്തുമീ മഴയും
കര്‍ക്കടകമേ നിന്റെ
കെടുതിയും വറുതിയും
കള്ളക്കര്‍ക്കടകമേ
എന്നു വിളിപ്പിച്ചു നിന്നെ..
കര്‍ക്കടകമേ നീ
വീണ്ടും വന്നെത്തി
അന്നത്തെയതേ മട്ടില്‍
ഇവിടെ നിന്നെ കാണും
ഞങ്ങള്‍ മാത്രമെത്ര
മാറിപ്പോയി നീയിന്നും
ഒരു കള്ളച്ചിരിയോടെ
വന്നെത്തി പതിവു പോല്‍
നീയെന്‍ കള്ളക്കര്‍ക്കടമേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: