ഭോപ്പാൽ: ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ തിരുപ്പതി ബാലാജി വിഗ്രഹം മദ്ധ്യപ്രദേശിലെ ഖാണ്ഡവയിൽ സ്ഥാപിക്കുന്നു . 81 അടി ഉയരമുള്ള വിഗ്രഹം ദിവ്യ ബാലാജി നഗർ കോളനിയിലാണ് സ്ഥാപിക്കുന്നത് . കോളനിയിലെ താമസക്കാരനായ റിതേഷ് ഗോയലാണ് ഈ പദ്ധതിയ്‌ക്ക് പിന്നിൽ .ഈ കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നതോടെ, സമീപ നഗരങ്ങളിൽ നിന്നുള്ള ഭക്തരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഖാണ്ഡവ മാറുമെന്നാണ് പ്രതീക്ഷ.
ഗ്ലാസ്, വജ്രം, മുത്തുകൾ, പട്ട് എന്നിവകൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളാണ് ഈ പ്രതിമയെ ധരിപ്പിക്കുക, തീപിടിക്കാത്ത, വൈദ്യുതിയില്‍ നിന്നും സുരക്ഷയുള്ള, ഈട് നില്‍ക്കുന്ന പ്രതിമയാണിത് .ഇതോടെ മധ്യപ്രദേശിലെ വിനോദസഞ്ചാരത്തിന് ഉണര്‍വ്വുണ്ടാകും. തൊഴിലവസരവും ഉയരും. വിഗ്രഹപ്രതിഷ്ഠയ്‌ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുക്കും.
പൂന്തോട്ടം, ഹൈടെക് ഫൗണ്ടൻ, പ്രാദേശിക കല, സംസ്കാരം എന്നിവ പ്രദർശിപ്പിക്കുന്ന ഓഡിറ്റോറിയം എന്നിവയും ഈ സമുച്ചയത്തിലുണ്ടാകും. പ്രതിമ നിർമ്മാണ പ്രക്രിയയെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതില്‍ ഉണ്ടാകും. പ്രദേശം മുഴുവൻ ഉയർന്ന നിലവാരമുള്ള ലേസർ ലൈറ്റുകളാൽ അലങ്കരിക്കും.
50-ലധികം കുടുംബങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകിക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട ട്രസ്റ്റ് ക്ഷേത്രപരിസരം നിയന്ത്രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: