ലഖ് നൗ: യുപിയില്‍ ശ്രാവണമാസത്തിലെ കന്‍വാര്‍ കാവടി തീര്‍ത്ഥയാത്ര കടുന്നപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് നടപ്പാക്കാനൊരുങ്ങുകയാണ് യുപി സര്‍ക്കാര്‍. ഇത് അനുവദിക്കില്ലെന്നും ഭരണഘടനയ്ക്ക് എതിരാണ് യോഗി ആദിത്യനാഥിന്റെ ഉത്തരവെന്നും ഉള്ള വെല്ലുവിളിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്.
ഇതിനിടെ പ്രിയങ്ക ഗാന്ധിയെ പൊളിച്ചടുക്കിയിരിക്കുകയാണ് റൂബിക ലിയാഖത്ത് എന്ന മാധ്യമപ്രവര്‍ത്തക. കാരണം കന്‍വാര്‍ കാവടിയാത്രാക്കാലത്ത് കാവടി യാത്രികര്‍ കടന്നുപോകുന്ന വഴികളിലെ ഭക്ഷ് ണ ശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിയമം 2006ല്‍ കൊണ്ടുവന്നത് മന്മോഹന് സിങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണെന്ന് റൂബിക ലിയാഖത്ത് വാദിക്കുന്നു. ഇതോടെ പ്രിയങ്ക ഗാന്ധിക്ക് ഉത്തരം മുട്ടിയിരിക്കുകയാണ്. ന്യൂസ് 18 കണ്‍സള്‍ട്ടിംഗ് എഡിറ്ററാണ് റൂബിക ലിയാഖത്ത് ഇപ്പോള്‍.
“കടയുമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് 2006ല്‍ നടപ്പാക്കിയത് മന്മോഹന് സിങ്ങ് സര്‍ക്കാരിന്റെ കാലത്താണ്. ഇത് കര്‍ശനമായി പിന്തുടരുക മാത്രമാണ് യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ചെയ്യുന്നത്.” – റൂബിക ലിഖായത്ത് പറയുന്നു.
“ഇപ്പോഴെന്തിനാണ് ഇതിന്റെ പേരില്‍ ബഹളം? ഉടമകളുടെ പേര് എഴുതിവെയ്ക്കണം എന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. 2011ല്‍ മന്മോഹന് സിങ്ങ് ഭരിയ്ക്കുമ്പോള്‍ കടയുടമകളുടെ പേരും ലൈസന്‍സ് നമ്പുറും വലിയ അക്ഷരങ്ങളില്‍ (ക്യാപിറ്റല്‍ ലെറ്റേഴ്സ്- ) പ്രദര്‍ശിപ്പിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. “- റൂബിക ലിയാഖത്ത് പറയുന്നു.
“13 വര്‍ഷത്തിന് ശേഷം പ്രിയങ്കാ ഗാന്ധി എന്തിനാണ് ഇപ്പോള്‍ മതേതരത്തിന്റെ കണ്ണടവെച്ച് ഇതിനെ നോക്കാന്‍ ശ്രമിക്കുന്നത്?”- റൂബിക ലിയാഖത്ത് ചോദിക്കുന്നു.
മഹേശ്വറില്‍ നിന്നും നര്‍മ്മദാ നദിയിലേക്കുള്ള ബനേശ്വരി കന്‍വാര്‍ യാത്ര ആരംഭിക്കുന്നത് ജൂലായ് 22നാണ്. യാത്ര ജൂലായ് 29 വരെ തുടരും. ഈ നാളുകള്‍ക്കിടയില്‍ കാവടിയേന്തി ലക്ഷക്കണക്കായ കാവടിയാത്രികര്‍ ഇതുവഴി കടന്നുപോകും. അത്യധികം ആത്മീയപ്രാധാന്യമുള്ള യാത്രയാണ് ബനേശ്വരി കന്‍വാര്‍ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: