ബെംഗളൂരു: ഉത്തര കര്‍ണ്ണാടകയിലെ അങ്കോലയിലെ ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ ലോറിഡ്രൈവര്‍ അര്‍ജുനെ രക്ഷിയ്‌ക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തുന്ന ശ്രമം ശരിയല്ലെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നു. ഇതിനിടെ കര്‍ണ്ണാടക സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാനും പകരം സൈന്യത്തെ ഇറക്കാനും ആവശ്യപ്പെടുകയാണ് അര്‍ജുന്റെ കുടുംബം.
എന്നാല്‍ സൈന്യത്തിനെ വിളിക്കാന്‍ സിദ്ധരാമയ്യയോ ഡി.കെ. ശിവകുമാറോ തയ്യാറല്ല. സമൂഹമാധ്യമങ്ങളില്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയും ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സംഭവം നടന്ന് രണ്ട് ദിവസം രക്ഷാപ്രവര്‍ത്തനം നടന്നില്ല. പിന്നീട് എത്രയോ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത് തന്നെ.
ഇനി അര്‍ജുനെ രക്ഷപ്പെടുത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തരുതെന്നും അര്‍ജുന്റെ സഹോദരി അഞ്ജു പറയുന്നു. അതിനിടെ വിവരങ്ങള്‍ ചോദിക്കാന്‍ ചെന്ന അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമയെ എസ് പി മര്‍ദ്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: