ന്യൂദല്‍ഹി: സ്പാനിഷ് പരിശീലകന് മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനാകും. നിലവില്‍ ഐഎസ്എല്‍ ടീമായ എഫ്സി ഗോവയുടെ പരിശീലകനാണ് മനോലോ മാര്‍ക്വേസ്.
അഖിലേന്ത്യാ ഫെഡറേഷന് യോഗത്തിലാണ് തീരുമാനം. ഇഗോര്‍ സ്റ്റിമാക്കിന് പകരമാണ് മാര്‍ക്വേസ് എത്തുന്നത്. ഐഎസ്എല്ലില്‍ നേരത്തേ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനുമായിരുന്നു.
എഫ് സി ഗോവയുടെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെ മാര്‍ക്വേസ് ഇന്ത്യന്‍ ടീമിന്റെയും പരിശീലകനുമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മാര്‍ക്വേസിന് വമ്പന്‍ പ്രതിഫലം നല്‍കാതെ തന്നെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് നിയോഗിക്കാനാവുമെന്നാണ് അഖിലേന്ത്യാ ഫെഡറേഷന് അധികൃതര്‍ കരുതുന്നത്.
മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം.അടുത്ത ഐഎസ്എല്ലില്‍ ഗോവ പരിശീലകനായി തുടരുന്ന മാര്‍ക്വേസ് അവസാന രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ മുഴുവന്‍ സമയ പരിശീലകനാകുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: