പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ കേസില്‍ നാടുകടത്തി. പത്തനംതിട്ട തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെതിരെയാണ് നടപടി സ്വീകരിച്ചത്.
പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനി ഉത്തരവ് പുറപ്പെടുവിച്ചത്. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത് ബാലന്.
അഭിജിത്ത് ബാലന് അറിയപ്പെടുന്ന റൗഡി എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സി പി എമ്മിന് വേണ്ടിയാണ് കൂടുതല്‍ അക്രമപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: