പ്രവേശന പരീക്ഷാ വിജ്ഞാപനം www.cee.kerala. gov.in ല്‍
യോഗ്യത : 55% മാര്‍ക്കില്‍ കുറയാതെ ബിഎസ്സി നഴ്സിങ്/തത്തുല്യം.
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളില്‍ എംഎസ്സി നഴ്സിങ് കോഴ്സ് പ്രവേശനത്തിന് ഓണ്‍ലൈനായി ജൂലൈ 26 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഗവണ്മെന്റ് നഴ്സിങ് കോളജുകളിലും വിവിധ സ്വാശ്രയ കോളജുകളിലെ ഗവണ്മെന്റ് സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷന്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭ്യമാണ്.
ഇനി പറയുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബിഎസ്സി നഴ്സിങ് മൊത്തം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് 55%മാര്‍ക്കോടെ വിജയിച്ചിരിക്കണം. എസ്സി/എസ്ടി/എസ്ഇബിസി/ഭിന്നശേഷിക്കാര്‍ (പിഡി) വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ 5% മാര്‍ക്കിളവുണ്ട്. കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനുണ്ടായിരിക്കണം. 100 ബഡില്‍ കുറയാത്ത ഹോസ്പിറ്റല്‍/കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും നഴ്സിങ് ഓഫീസര്‍/ട്രെയിനി/ട്യൂട്ടര്‍ ആയി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നേടിയിരിക്കണം. പ്രായപരിധി 46 വയസ്സ്. സര്‍വീസിലുള്ളവര്‍ക്ക് 49 വയസ്സുവരെയാകാം.
അപേക്ഷാ ഫീസ് – 1050 രൂപ. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 525 രൂപ മതി. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
പ്രവേശന പരീക്ഷ: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലായി നടത്തും. തീയതിയും സമയക്രമവും പിന്നീട് അറിയിക്കും. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 ചോദ്യങ്ങള്‍ പരീക്ഷയിലുണ്ടാവും. 2 മണിക്കൂര്‍ സമയം അനുവദിക്കും. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങളും അലോട്ട്മെന്റ് നടപടികളും ‘പിജി നഴ്സിങ് -2024’ പ്രോസ്പെക്ടസില്‍ ലഭിക്കും.
എംഎസ്സി നഴ്സിങ് കോഴ്സില്‍ മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിങ്, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി നഴ്സിങ്, മെന്റല്‍ ഹെല്‍ത്ത് നഴ്സിങ് സ്പെഷ്യാലിറ്റികളിലാണ് പഠനാവസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: