Kerala

ചടയമംഗലത്ത് ജ്വല്ലറിയില്‍ ജീവനക്കാരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് കവര്‍ച്ചയ്‌ക്ക് ശ്രമം

വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജ്വല്ലറിയില്‍ മോഷണശ്രമം

Published by

കൊല്ലം : ജ്വല്ലറിയില്‍ ജീവനക്കാരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് കവര്‍ച്ചയ്‌ക്ക് ശ്രമം. ചടയമംഗലം പോരേടം റോഡിലെ ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് മോഷണശ്രമം ഉണ്ടായത്.മോഷണ ശ്രമം നടത്തിയ യുവാവും യുവതിയും സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു.

വെളളിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ജ്വല്ലറിയില്‍ മോഷണശ്രമം . മാലയും കൊലുസും വാങ്ങാന്‍ എന്ന വ്യാജനെ യുവാവ് ഏറെനേരം ജീവനക്കാരോട് വിലപേശി.തുടര്‍ന്ന് കൊലുസു മാത്രം മതിയെന്ന് പറഞ്ഞ ഇയാള്‍ ജീവനക്കാര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഇത് തടയാന്‍ ശ്രമിച്ച കടയുടമയ്‌ക്ക് നേരെയും പ്രതി ആക്രമണം നടത്തി.

ബഹളം കേട്ട് കൂടുതല്‍ പേര്‍ കടയിലേക്ക് എത്തിയതോടെ യുവാവ് ഓടി പുറത്ത് സ്‌കൂട്ടറുമായി നില്‍ക്കുകയായിരുന്നു യുവതിക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by