കുറച്ചുകാലത്തേക്ക് സിനിമയില്‍ നിന്ന മാറിനിന്ന് സനുഷ വേറെ എവിടെയും അല്ല പോയത്, പഠിക്കാനാണ്. അതും മറ്റൊരു രാജ്യമായ സ്‌കോട്ട്‌ലന്‍ഡിലേക്ക്. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് എന്ന പ്രശസ്തമായ സര്‍വകലാശാലയില്‍ നിന്ന് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റിയില്‍ ആണ് സനുഷ തന്റെ ഗ്രാജുവേഷന്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഗ്രാജുവേഷന്‍ സെറിമണിയോടെ അനുബന്ധിച്ച് എടുത്ത മനോഹരമായ ചിത്രങ്ങളും, തന്റെ ഒപ്പം നിന്ന് സുഹൃത്തുക്കളോടും കുടുംബത്തോടും പിന്നീട് തന്നോട് തന്നെയുള്ള കടപ്പാടും സ്‌നേഹവും പറഞ്ഞുകൊണ്ടുള്ള കുറിപ്പും ആണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചിട്ടുള്ളത്.
സനുഷയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘ബിരുദദാന ചടങ്ങില്‍ എന്റെ പേര് വിളിക്കുന്നതും കാത്ത് ഹാളില്‍ ഇരിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളും സ്വപ്‌നങ്ങളും മോഹങ്ങളുമായി വളരെ അകലെ നിന്ന് ഈ രാജ്യത്തെത്തിയ ഒരു പെണ്‍കുട്ടിയെ ഞാന്‍ ഓര്‍ത്തു. രണ്ടു വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍, പഠനം ഉപേക്ഷിക്കാനുള്ള ചിന്ത, വീട് നഷ്ടപ്പെട്ടുവെന്ന തോന്നല്‍, കരച്ചില്‍, ഉറക്കമില്ലാത്ത രാത്രികള്‍, പാര്‍ട്ട് ടൈം ആന്‍ഡ് ഫുള്‍ ടൈം ജോലികള്‍, കഠിനാധ്വാനം, ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ ഓരോ വികാരവും മനസ്സിലൂടെ കടന്നുപോയി. പക്ഷേ ഇപ്പോള്‍ എന്റെ അധ്വാനത്തിന് ഫലമുണ്ടായതായി ഞാന്‍ തിരിച്ചറിയുന്നു.
എല്ലായ്‌പ്പോഴും എന്റെ ശക്തിയായ എന്നെ വഴിനടത്തുന്ന ദൈവത്തിനു നന്ദി. ശക്തമായ പിന്തുണ നല്‍കി എനിക്കൊപ്പം ഉറച്ചുനിന്ന കുടുംബത്തിന് ഒരുപാട് നന്ദി. നിങ്ങള്‍ക്ക് എന്നിലുള്ള വിശ്വാസവും നിങ്ങള്‍ നല്‍കിയ പ്രോത്സാഹനവും പ്രാര്‍ഥനയുമെല്ലാം ഉള്ളതുകൊണ്ടുമാത്രമാണ് ഞാന്‍ ഇവിടെയത്തിയത്. ഇല്ലെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു. അതിനാല്‍ ഇതെല്ലാം നിങ്ങള്‍ക്കുള്ളതാണ്. അച്ഛന്‍, അമ്മ, അനിയന്‍! ഞാന്‍ നേടിയ ഓരോ വിജയത്തിനും എന്നെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച നിങ്ങള്‍ മൂന്ന് പേര്‍ക്കുമായി ഈ നേട്ടം ഞാന്‍ സമര്‍പ്പിക്കുന്നു.
എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൊസൈറ്റിയില്‍ ഞാന്‍ എംഎസ് സി ബിരുദധാരിയാണ്. ഈ വിവരം നിങ്ങള്‍ എല്ലാവരെയും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഞാന്‍ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തതില്‍ എന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.’
സനൂഷയുടെ ഫേസ്ബുക്ക് ലിങ്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: