ന്യൂദല്‍ഹി: ജപ്പാനിലെ വ്ളോഗറായ ടാപ്പി ഇന്ത്യയില്‍ യാത്ര ചെയ്ത ശേഷം പങ്കുവെച്ച യൂട്യൂബ് വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷം പേരാണ് കണ്ടത്. ഇതില്‍ ടാപ്പി അനുഭവിച്ചറിഞ്ഞ ഇന്ത്യയുടെ അനുഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. നിറങ്ങളുടെ, വികാരങ്ങളുടെ ഇന്ത്യയെയാണ് ടാപ്പി കണ്ടത്.
യാത്ര തുടങ്ങുന്നതിന് മുൻപ് ഏറ്റവും കുഴപ്പംപിടിച്ച രാജ്യമായിട്ടായിരുന്നു ഇന്ത്യയെക്കുറിച്ച് ടാപ്പി കണ്ടത്.എന്നാൽ ഇന്ത്യയിലെത്തി ദിവസങ്ങൾ പിന്നിട്ട ശേഷം തനിക്കുണ്ടായ അവിശ്വസനീയമായ മാറ്റങ്ങളാണ് അവർ പങ്കുവച്ചത്.
“ഇന്ത്യയിൽ ഞാൻ എന്നെത്തന്നെ കണ്ടെത്തി. ഇന്ത്യയെക്കുറിച്ചുള്ള അബദ്ധ ധാരണകൾ എല്ലാം തകർന്നടിഞ്ഞു.”- ടാപ്പി പറയുന്നു.
മുൻപ് ഞാൻ എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ മടിച്ചിരുന്നു.മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ സന്തോഷവും സങ്കടവും മാത്രമല്ല, ഞാൻ പലപ്പോഴും പുറത്തുപ്രകടിപ്പിക്കാന്‍ മടിച്ചിരുന്ന ദേഷ്യം പോലും പ്രകടിപ്പിച്ചു. എനിക്ക് ഒരു പുതിയ ‘എന്നെ’ കണ്ടെത്താന്‍ സാധിച്ചു. ഇന്ത്യയില്‍ എന്റെ കംഫർട്ട് സോണിൽ നിന്നും ഞാൻ പുറത്ത് കടന്നു,”- ടാപ്പി പറയുന്നു. “തുടര്‍ച്ചയായി അന്വേഷിക്കലാണ് ജീവിതം. ഉള്ളിലെ ലോകത്തെയും പുറത്തെ ലോകത്തെയും അന്വേഷിക്കല്‍”- ടാപ്പി പറയുന്നു
‘ടാപ്പി ട്രാവൽ’ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ മാസം ആദ്യം പങ്കുവച്ച വീഡിയോ രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ഇന്ത്യക്കാരും വിദേശികളുമുൾപ്പെടയുള്ളവർ വീഡിയോയ്‌ക്ക് താഴെ പോസിറ്റിവ് കമന്‍റുകളുമായെത്തി. ചിലർക്കിഷ്ടമായത് ടാപ്പി പങ്കുവെച്ച ഇന്ത്യയിലെ വ്യത്യസ്തമായ ഭക്ഷണ രീതികളായിരുന്നു. എന്നാല്‍ മറ്റുചിലർക്ക് ഇഷ്ടമായത് ടാപ്പി പങ്കുവെച്ച ഇന്ത്യയിലെ സ്ഥലങ്ങളാണ്. മുംബൈ എന്ന തിരക്കുപിടിച്ച നഗരത്തിലും ദല്‍ഹിയെന്ന തലസ്ഥാന നഗരിയിലും രാജസ്ഥാനിലെ മരുഭൂമികളിലൂടെയും ഗ്രാമീണ ഇന്ത്യയുടെ വ്യത്യസ്തദൃശ്യങ്ങളും ടാപ്പി പങ്കുവെച്ചിരുന്നു. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളും മസാലക്കറിക്കൂട്ടുകളും ടാപ്പിക്ക് ഒത്തിരി ഇഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: