Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിജെപി മാര്‍ച്ചില്‍ പോലീസ് അതിക്രമം; വനിതകളെ റോഡിലൂടെ വലിച്ചിഴച്ചു

Janmabhumi Online by Janmabhumi Online
Jul 18, 2024, 10:18 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട്ടില്‍ മരിച്ച ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ കോര്‍പ്പറേഷന്‍ ഭരണക്കാരാണെന്ന് ആരോപിച്ചും, കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടും കോര്‍പറേഷന്‍ ഓഫീസിലേക്ക് ബിജെപി സംഘടിപ്പിച്ച മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. വനിതാ കൗണ്‍സിലര്‍മാരെ നടുറോഡിലൂടെ വലിച്ചിഴച്ചു. സമാധാനപരമായിരുന്ന മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചത് അഞ്ചുതവണ. കൗണ്‍സിലര്‍മാരെ ലാത്തിയും ഷീല്‍ഡും ഉപയോഗിച്ച് പോലീസ് നേരിട്ടു.

രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ബാരിക്കേഡുപയോഗിച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ജലപീരങ്കി പ്രയോഗിച്ചു. കടുത്ത മഴയിലും തുടര്‍ച്ചയായ ജലപീരങ്കി പ്രയോഗത്തിലും ആവേശം ചോരാതെ പ്രവര്‍ത്തകര്‍ ഉപരോധം തുടര്‍ന്നതോടെ പോലീസ് കൂടുതല്‍ അതിക്രമത്തിലേക്ക് നീങ്ങി. ഇതോടെ പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. അവരെ പോലീസ് ലാത്തി ഉപയോഗിച്ച് നേരിട്ടു. വനിതാ കൗണ്‍സിലര്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് ലാത്തികൊണ്ട് മര്‍ദ്ദനമേറ്റു. ഇതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എല്‍എംഎസ് ജങ്ഷനില്‍ അരമണിക്കൂറോളം വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ റോഡുപരോധിച്ചു.

റോഡുപരോധം തുടര്‍ന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വനിതാ പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. കൗണ്‍സിലര്‍മാരായ തിരുമല അനില്‍, മണക്കാട് സുരേഷ്, സിമി ജ്യോതിഷ്, ആശാനാഥ്, വി.ജി. ഗിരികുമാര്‍, പത്മ, സുമിബാലു, സത്യവതി തുടങ്ങിയവരുള്‍പ്പടെ 24 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ നന്ദാവനം പോലിസ് ക്യാമ്പിലേക്ക് മാറ്റുകയും മൂന്ന് മണിയോടെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യം ലഭിച്ച പ്രവര്‍ത്തകരെ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍, ഉപനേതാക്കളായ തിരുമല അനില്‍, കരമന അജിത്ത്, മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള, പി. അശോക്കുമാര്‍, പാലോട് സന്തോഷ്, വിവേക് ഗോപന്‍, സിമി ജ്യോതിഷ്, വെങ്ങാനൂര്‍ സതീഷ്, മധുസൂദനന്‍ നായര്‍ അഡ്വ. വി.ജി. ഗിരികുമാര്‍, പാപ്പനംകോട് സജി, ആര്‍.സി. ബീന, ആശാനാഥ് തുടങ്ങിയവര്‍ മാര്‍ച്ചിനും ധര്‍ണയ്‌ക്കും നേതൃത്വം നല്കി.

Tags: Police violenceBJP marchWomen were dragged
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിശുക്ഷേമ സമിതിയിലേക്ക് യുവമോര്‍ച്ച ജില്ലാസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പോലീസ് ബാരിക്കേഡ് മറികടന്ന യുവമോര്‍ച്ച പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുന്നു
Thiruvananthapuram

ശിശുക്ഷേമ സമിതിയിലെ ക്രൂരത: യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം

ബംഗ്ലാദേശ് സൈന്യം ഹിന്ദു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നാരോപിച്ച് ഹിന്ദു സമൂഹം ചിറ്റഗോങ്ങില്‍ പ്രതിഷേധിക്കുന്നു
World

ബംഗ്ലാദേശില്‍ പോലീസ് അക്രമം; ചിറ്റഗോങ്ങില്‍ സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

ശശി തരൂർ യുഎസിലേക്ക് എങ്കിൽ സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പം ജോൺ ബ്രിട്ടാസ് പോകുന്നത് ജപ്പാനിലേക്ക് 

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി

നെതന്യാഹുവിനെ വിമാനത്താവളത്തില്‍ വച്ച് കൊല്ലാൻ ലക്ഷ്യമിട്ടു; അന്ന് വെറുതെ വിട്ടതാണ് ; വകവരുത്തുമെന്ന് ഹൂതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies