ന്യൂദല്‍ഹി: ഭാര്‍തി എയര്‍ടെല്‍ ഫൗണ്ടേഷന് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു.
കേരളത്തിലെ രണ്ടെണ്ണമടക്കം ഉന്നത നിലവാരമുള്ള രാജ്യത്തെ 50 എന്‍ജിനീയറിങ് കോളജുകളിലെ 4000 വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി. ഇവരുടെ കോളജ് ഫീസ് പൂര്‍ണമായും ഫൗണ്ടേഷന് വഹിക്കും.
ഓരോ ലാപ്ടോപ്പും നല്‍കും. കുടുംബ വരുമാനം എട്ടര ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഈ വര്‍ഷം ആഗസ്റ്റില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലികോം, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് എന്‍ജിനീയറിങ് ബിരുദ കോഴ്സുകളില്‍ ചേരുന്നവരില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരാണെന്ന് ഭാര്‍തി എയര്‍ടെല്‍ ഫൗണ്ടേഷന് കോ- ചെയര്മാന് രാകേഷ് മിത്തല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: