ആലപ്പുഴ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. മുന്‍സിപ്പാലിറ്റി വെള്ളകിണര്‍ വാര്‍ഡില്‍ പുന്നക്കല്‍ പുരയിടം വിട്ടില്‍ നൗഷാദ് (52), കോട്ടയം തലയാഴം പഞ്ചായത്തില്‍, പുത്തന്‍തറ വീട്ടില്‍ അരവിന്ദന് (59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനു സമീപം സ്കൈലൈന്‍ എന്റര്‍പ്രൈസസ് എന്ന ട്രാവല്‍ ഏജന്‍സി വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം വാങ്ങി ജോലി നല്‍കാതെ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണം വാങ്ങി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: