തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനുവേണ്ടി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന സാമൂഹ്യനീതി വകുപ്പ് തയാറാക്കുന്ന പരിഷ്കരിച്ച ഭിന്നശേഷി നയത്തിനായി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ബന്ധപ്പെട്ട സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്ഷണിച്ചു. നിലവിലെ നയത്തിലെ പോരായ്മകള്‍, ദേശീയ ഭിന്നശേഷി നയത്തിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷികളുള്ള വ്യക്തികളുടെ സര്വതോന്മുഖമായ ക്ഷേമത്തിനായി പരിഷ്കരിക്കുന്ന നയത്തില്‍ ഉള്‍പ്പെടുത്തേണ്ട നല്ല മാതൃകകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ [email protected] ലോ പോളിസി റിവിഷന്‍ പ്രോജക്ട്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ്, സി.വി. രാമന് പിള്ള റോഡ്, തൈക്കാട് 695 014 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ജൂലൈ 31ന് മുമ്പ് അയയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: