കോട്ടയം: ചക്രം കറങ്ങാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട കേരള എക്‌സ്പ്രസ് കോട്ടയം റെയില്‍വെ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. കോട്ടയത്ത് നിന്നും ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടു മുന്പാണ് തകരാറുണ്ടായത്. ട്രെയിനിന്റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങുന്നില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
എറണാകുളത്ത് നിന്നും മറ്റൊരു ബോഗി എത്തിച്ച് യാത്ര പുനരാരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. രണ്ട് മണിക്കൂറെങ്കിലും ട്രെയിന്‍ വൈകുമെന്നാണ് വിവരം.
കൊല്ലത്ത് എത്തിയപ്പോഴാണ് സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് താത്കാലികമായി പ്രശ്‌നം പരിഹരിച്ചശേഷം യാത്ര തുടരുകയായിരുന്നു. എന്നാല്‍ കോട്ടയത്ത് എത്തിയപ്പോള്‍ വീണ്ടും തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മറ്റു ട്രെയിനുകളെല്ലാം വൈകുമെന്നാണ് വിവരം.














