കൊൽക്കത്ത: ഭാരതസർക്കാർ ഭേദഗതി ചെയ്ത സിആർപിസി, ഐപിസി, എവിഡൻസ് ആക്റ്റ് എന്നിവയുടെ അവലോകനത്തിനായി സംസ്ഥാന സർക്കാർ രൂപം നൽകിയ സമിതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദ ബോസ് മുഖ്യമന്ത്രി മമത ബാനർജിയോടാവശ്യപ്പെട്ടു.
നിയമ ഭേദഗതി സംബന്ധിച്ച് ഭാരത സർക്കാർ നിർദേശങ്ങൾ ആരാഞ്ഞപ്പോൾ നിശ്ചിത സമയത്ത് സംസ്ഥാനം പ്രതികരിച്ചോ എന്ന കാര്യത്തിലും ഗവർണർ പ്രത്യേക റിപ്പോർട്ട് ആവശ്യപ്പെട്ടു.
“പശ്ചിമ ബംഗാൾ ഒരു സംസ്ഥാനത്തിനുള്ളിലെ ഒരു സംസ്ഥാനമോ ഒരു ബനാന റിപ്പബ്ലിക്കോ ആക്കി മാറ്റാൻ കഴിയില്ല” – ഗവർണർ ആനന്ദ ബോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: