ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നടന് നെപ്പോളിയന് മലയാളികളുടെ മനസില്‍ ഇടംനേടുന്നത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. തമിഴ് സിനിമയിലാണ് നടന് കൂടുതലായിട്ടും സജീവമായിരുന്നത്.
ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിച്ച നടന്റെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് പ്രചരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് നെപ്പോളിയന്റെ മൂത്തമകന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഇതിന് പിന്നാലെ താരപുത്രനെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഒരു ഡോക്ടര്‍ പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്
90 കളില്‍ തമിഴ് സിനിമയിലെ മുന്‍നിര നടനായി വളര്‍ന്ന നെപ്പോളിയന് ഇടയ്ക്ക് സിനിമ പോലും ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയിരുന്നു. അതിന് കാരണം മൂത്തമകനുണ്ടായ അസുഖമാണ്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ജയസുധ എന്ന സ്ത്രീയെയാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ധനുഷ്, കുനാല്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തമകനായ ധനുഷാണ് ഉടനെ വിവാഹിതനാവാന്‍ ഒരുങ്ങുന്നത്.
ധനുഷിന് നാല വയസ്സുള്ളപ്പോഴാണ് അപൂര്‍വമായ മസ്കുലര്‍ ഡിസ്ട്രോഫി എന്ന അസുഖം ഉണ്ടെന്ന് കണ്ടെത്തുന്നത്. പിന്നാലെ നാട്ടില്‍ നിന്നും മകന് വേണ്ടിയുള്ള ചികിത്സകള്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. അങ്ങനെയാണ് നടന് കുടുംബസമേതം അമേരിക്കയിലേക്ക് പോവുന്നത്. അവിടെ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു താരം.
25 വയസ്സുള്ള ധനുഷിനെ വിവാഹം കഴിപ്പിക്കാന്‍ കുടുംബം തീരുമാനിച്ചതോടെയാണ് അടുത്തിടെ വിവാഹനിശ്ചയം നടത്തുന്നതും. ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം ധനുഷിന് വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ വീഡിയോ കോളിലൂടെയായിരുന്നു നിശ്ചയം നടന്നത്. ധനുഷിന് വരാന്‍ കഴിഞ്ഞില്ലെങ്കിലും നെപ്പോളിയന് കുടുംബസമേതം തമിഴ്നാട്ടിലെത്തുകയും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
തിരുനെല്‍വേലിയില്‍ നിന്നുള്ള അക്ഷയ എന്ന പെണ്‍കുട്ടിയാണ് താരപുത്രന്റെ വധു. ഉടന്‍ തന്നെ ധനുഷും അക്ഷയയും തമ്മിലുള്ള വിവാഹം ഉണ്ടാവും. വിവാഹവുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് നെപ്പോളിയനും കുടുംബവും. ഈ സാഹചര്യത്തിലാണ് നെപ്പോളിയന്റെ മകന്റെ വിവാഹത്തെ കുറിച്ച് ഡോ.കന്ദരാജ് സംസാരിച്ചിരിക്കുന്നത്.
ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ താരപുത്രന് വന്ന അസുഖത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുമൊക്കെ ഡോക്ടര്‍ സംസാരിച്ചിരിക്കുകയാണ്
നെപ്പോളിയന്റെ മകന് ഒരു അപൂര്‍വ രോഗം മാത്രമല്ല. അപകടകരമായ ഒരു രോഗമാണിത്. ഇത് പാരമ്പര്യമായി വരുന്ന രോഗമാണ്. ഇംഗ്ലീഷ് മെഡിസിനില്‍ ഇതിന് ചികിത്സയില്ല. രോഗികള്‍ സാധാരണയായി 12 അല്ലെങ്കില്‍ 13 വയസോട് കൂടി മരിക്കുകയാണ് പതിവ്. 25 വയസ്സ് തികഞ്ഞുവെന്ന് പറയുന്നത് വലിയൊരു നേട്ടമാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: