മുംബയ് : ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കും. നേരത്തേ ബി സി സി ഐ രോഹിത് ശര്‍മ്മയ്ക്ക് ശ്രീലങ്ക പര്യടനം വരെ വിശ്രമം അനുവദിച്ചിരുന്നു.
എന്നാല്‍ പര്യടനത്തില്‍ ടീമിനൊപ്പം ചേരാന്‍ ആണ് രോഹിത് ശര്‍മ്മയുടെ തീരുമാനം. പുതിയ പരിശീലകന് ഗംഭീറിനൊപ്പം പ്രവര്‍ത്തിക്കുക കൂടി ലക്ഷ്യമിട്ടാണിത്.
ശ്രീലങ്കയ്ക്ക് എതിരെ രോഹിത് കളിക്കുന്ന സാഹചര്യത്തില്‍ താരം തന്നെ ക്യാപ്റ്റന്‍ ആകും. നേരത്തെ രോഹിതിന്റെ അഭാവത്തില്‍ രാഹുലിനെ ക്യാപ്റ്റന്‍ ആക്കാന്‍ ബി സി സി ഐ ആലോചിച്ചിരുന്നു. വിരാട് കോഹ്ലിയും ജസ്പ്രീത് ബുമ്രയും ശ്രീലങ്കയ്ക്ക് എതിരെ കളിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: