Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മ പ്രരൂപങ്ങള്‍

നുകരാം രാമരസം-2

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Jul 17, 2024, 09:47 pm IST
in Samskriti

പുരുഷാര്‍ത്ഥങ്ങളുടെ ആകര ഗ്രന്ഥമായ രാമായണം കാലത്തിന്റെ ഇരുട്ടില്‍ ദീപശിഖയായി സഞ്ചരിക്കുന്നു. ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങളിലൂടെ കൈവല്യപ്രാപ്തി നേടാനുള്ള ആത്മവിദ്യയുടെ അനുശീലനം ഇതിഹാസത്തിനുള്ളില്‍ അനുരണനമായുണ്ട്. ഹനുമദ് സ്തുതി, പരശുരാമ സ്തുതി, അഹല്യാ സ്തുതി ആദിത്യ സ്തുതി ജടായു സ്തുതി, കൗസല്യാ സ്തുതി, നാരദ സ്തുതി, വസിഷ്‌ഠോപദേശം, ലക്ഷ്മണോപദേശം തുടങ്ങി നാനാസരണികളിലൂടെ വിശിഷ്ടാദൈ്വത ദര്‍ശനത്തിന്റെ വിഭൂതിയിലാണ് എഴുത്തച്ഛന്‍ സഞ്ചരിക്കുന്നത്. ‘എവിടെ മനുഷ്യന്‍ ദുഃഖിക്കുന്നുവോ അവിടെ രാമന്‍ ദുഃഖിക്കു’മെന്ന് ആദികവിയുടെ അടയാള വാക്യമുണ്ട്. രാമന്‍ കല്യാണ രാമാനാവുന്നതു രാമായണം അനുഗ്രഹ ഗ്രന്ഥമാകുന്നതും ഇങ്ങനെയാണ്. പ്രപഞ്ചത്തിലെ ഉത്തമമനുഷ്യന്റെ മഹാമാതൃകയെന്ന സങ്കല്‍പ്പസരണിയിലാണ് രാമായണം രാമന്റെ അയനവും രാമനിലേക്കുള്ള അയനവുമാകുന്നത്.

‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ’ എന്ന രാമസാക്ഷാത്ക്കാര സൂത്രത്തിന്റെ ആവിഷ്‌കാര പ്രകൃതിയാണ് ഇതിഹാസം. ‘അഭിരാമസ്യ രാമസ്യ’ ‘രാമസ്യ ലോക രാമസ്യ’ തുടങ്ങിയ സൂക്ഷ്മ സംവേദിയായ നിര്‍ണയനങ്ങള്‍ ധര്‍മ്മപ്രകൃതിയുടെ സമഗ്രരൂപം അനാവരണം ചെയ്യുന്നു. സര്‍വ്വലോകരെയും ആനന്ദിപ്പിക്കുന്ന കൗസല്യാനന്ദ വര്‍ദ്ധനന്‍ ജീവന തപസ്യയുടെ സന്തര്‍പ്പണ സാക്ഷ്യമാണ്. ‘ആത്മാനാം മാനുഷ്യ മന്യേ’ എന്നു രാമന്റെ ആത്മനിയന്ത്രണത്തിലെ മാനവരക്തമാണ് രാമായണ സിരകളിലൊഴുകുന്നത്. അരവിന്ദയോഗി രേഖപ്പെടുത്തുന്നു-” വാല്മീകി ജീവിതത്തിന്റെ അതിബൃഹത്തായ ശക്തിവിശേഷങ്ങളെപ്പറ്റി നമ്മെ ബോധവാന്മാരാക്കുന്നു. വിപുലമായ ഇതിഹാസത്തിന്റെ പശ്ചാത്തലത്തില്‍ നാടും നഗരവും ഗിരി കാനനാദികളും നമ്മുടെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു. വിശ്വരംഗം തന്നെ യവനിക നീക്കി പ്രത്യക്ഷപ്പെടുന്ന പ്രതീതിയാണുണ്ടാവുന്നത്. ഭാരത ഹൃദയത്തിന്റെ ധാര്‍മ്മികവും ലാവണ്യാത്മകവുമായ സകല സ്രോതസ്സുകളും ഒന്നായലിഞ്ഞു ചേര്‍ന്ന് ഏകവേണിയായൊഴുകുന്നു. മനുഷ്യന്റെ ദൈവികവും ആസുരവുമായ സമസ്ത ശക്തികളും പ്രഭാവങ്ങളും ഏതാനും മഹാവിഗ്രഹന്മാരിലൂടെ പ്രത്യക്ഷപ്പെടുന്നു. ഉത്കൃഷ്ടമായ മനുഷ്യസ്വഭാവങ്ങളെല്ലാം അവയുടെ സൂക്ഷ്മതരമായ ഭാവങ്ങളില്‍ ഇവിടെ പ്രദര്‍ശിക്കപ്പെടുന്നു.”

വ്യക്തിയെയും കുടുംബത്തെയും രാഷ്‌ട്രത്തെയും ലോകത്തെ പുനഃസൃഷ്ടിക്കാന്‍ ഇതിഹാസം പ്രതിജ്ഞാബദ്ധമാകുന്നത് രാമന്റെ ആദര്‍ശനിഷ്ഠയെ കേന്ദ്രീകരിച്ചാണ്. ത്യാഗബോധവും സത്യസങ്കല്‍പ്പവും സാക്ഷാത്കരിക്കവേ ആ ജീവിതചക്രം ദുരന്തസമാനമായെങ്കിലും അസാമാന്യമായ ധീരതയോടെയും അചഞ്ചലമായ പൗരുഷത്തോടെയും നേരിട്ട് മുന്നേറുകയായിരുന്നു. സീതാപരിത്യാഗം, ബാലിവധം, ശംബൂകവധം തുടങ്ങിയ ജീവിതാദ്ധ്യായങ്ങള്‍ ധര്‍മ്മസ്വരൂപനായ മനുഷ്യനെ മാറ്റുരയ്‌ക്കാനുള്ള വേദിയായി മാറുകയായിരുന്നു. ശബരിയും ഗുഹനും രാമന്റെ ജാത്യാതീതമായ കര്‍മ്മകാണ്ഡത്തില്‍ അടയാളപ്പെടുത്തുന്നു. വൃക്ഷലതാദികളുമായും പക്ഷിമൃഗാദികളുമായി പങ്കുവച്ച രാമഹൃദയം ‘വിശ്വം ഭവത്യേക നീഢമെന്ന’ മന്ത്രത്തില്‍ അഭിരമിക്കുകയാണ്. ജാതിലിംഗ പദവികള്‍ക്കപ്പുറം ഭക്തിമുക്തിയുടെ വേദാന്തമാണ്.

രാമന്റെ വിശുദ്ധ ജീവിതം സാക്ഷാത്കരിക്കുക. ധര്‍മ്മ സംസ്‌കൃതിയുടെ ദ്വന്ദാതീതമായ ദര്‍ശന സമീപനത്താലാണ് രാമന്‍ രാവണനെ നിഗ്രഹിച്ചതും വിഭീഷണനെ സ്വീകരിച്ചതും. ജടായുമോക്ഷവും അഹല്യാ ശാപമോക്ഷവും രാമചേതനയുടെ തുടിക്കുന്ന കാരുണ്യവൃത്തി ചരിതമാണ്.

ഭാരതസംസ്‌കാര ശില്‍പ്പത്തെ രൂപപ്പെടുത്തിയ മണ്ണും മനസ്സുമായി ഇതിഹാസം കാലങ്ങളില്‍ വിളികൊള്ളുന്നത് അതിന്റെ അതീത മൂല്യപ്രഭാവത്തിലാണ്. ഭൗതികതയെയും ആത്മീയതയെയും പൈതൃകപ്പെരുമയില്‍ വിളക്കിച്ചേര്‍ക്കാനും ജീവിതത്തിന്റെ അദൈ്വത പ്രമാണത്തെ സാത്മീകരിക്കാനും പൗരോഹിത്യം വഹിച്ചത് രാമായണമാണ്. ഈ സത്യസാക്ഷാത്ക്കാരത്തിലൂടെയാണ് രാമായണ ജീവിതം അനശ്വരമായത്. മാനവന്‍ തന്നെ ഇവിടെ മഹാദര്‍ശനമായി മാറുന്നു. രാമന്റെ ധര്‍മ്മനിഷ്ഠയുടെ മഹാശബ്ദവും സീതയുടെ തേങ്ങലിന്റെ തിരയടികളും ഈ ദര്‍ശനപ്പൊരുളിന്റെ മാറ്റൊലിയായി മുഴങ്ങി.

സപ്തവ്യസനങ്ങള്‍ക്ക് കാരണമായ നരജീവിതത്തിന്റെ നരകത്തീയിനെ രാമനാമംകൊണ്ട് കെടുത്തിക്കളയാനും വിസ്മയ വിദ്യയാണ് രാമായണത്തിന് അക്ഷരലക്ഷം സമ്മാനിക്കുക. ഭക്തിമുക്തിയുടെ സങ്കല്‍പ്പപ്പൊരുളിലാണ് രാമായണപാത്രങ്ങള്‍ ജനിക്കുന്നതും പുനര്‍ജ്ജനിക്കുന്നതും. വിശ്വദര്‍ശന പശ്ചാത്തലത്തില്‍ മനുഷ്യ മഹാസങ്കല്‍പ്പത്തിന്റെ പൂര്‍ണ്ണിമയിലാണ് ഇതിഹാസം ഉണര്‍ന്നു ജ്വലിക്കുന്നത്. സര്‍വ്വചരാചരങ്ങളേയും ചേര്‍ത്തു പിടിച്ച് അദൈ്വതശ്രീയുരുവിടുന്ന ആകാശമാണ് സഹൃദയന്‍ സ്വന്തമാക്കുക.

‘ബ്രഹ്മാദി ദേവകളാല്‍ പ്രാര്‍ത്ഥിക്കപ്പെട്ടുള്ളൊരു
ധര്‍മ്മങ്ങള്‍ മായാബലംകൊണ്ടു സാധിപ്പിക്ക നീ’ എന്ന പരശുരാമ സ്തുതി വചനത്തിന്റെ ഭാവഭംഗി ഭാഗികമായി അനുവാചകനും പങ്കിടുന്നു. ധര്‍മ്മകവചമണിഞ്ഞവന്‍ ജീവിതപ്പോരാട്ടത്തില്‍ എന്നും വിജയിയാവുന്നു.
(തുടരും)

Tags: ramayanaLord RamaDevotionalHinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

Samskriti

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.