ശ്രീനഗര്‍: ശ്രീനഗറില്‍ മുഹറം ഘോഷയാത്രയ്ക്കിടെ ഹിസ്ബുള്ള, പാലസ്തീന്‍ പതാകകളും മുദ്രാവാക്യങ്ങളും. ഘോഷയാത്രയില്‍ ഇവ ഉയര്‍ത്തിയവര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ശ്രീനഗറിലെ കോത്തിബാഗ് പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തവരുടെ പേരുവിവരങ്ങള്‍ കശ്മീര്‍ ഭരണകൂടം പുറത്തിവിട്ടിട്ടില്ല.
പലസ്തീന്‍ പതാകയുമായി മുഹറം ഘോഷയാത്രയില്‍ പങ്കെടുത്ത സംഭവത്തില്‍ നിരവധി പേര്‍ അറസ്റ്റിലായി. ഗുരു ബസാറില്‍ നിന്ന് ദല്‍ഗേറ്റ് വരെ നടത്തിയ ഘോഷയാത്രയില്‍ ആയിരുന്നു പലസ്തീന്‍ പതാകകള്‍ വീശിയത്. ഇതോടൊപ്പം തന്നെ അമേരിക്കയ്‌ക്കും ഇസ്രായേലിനും എതിരായ നിരവധി മുദ്രാവാക്യങ്ങളും ഘോഷയാത്രയില്‍ ഉയര്‍ന്നിരുന്നു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഹനിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്നും പ്രകോപനപരമായ മുദ്രവാക്യങ്ങളോ ചിഹ്നങ്ങളോ നിരോധിത സംഘടനകളും ആയി ബന്ധപ്പെട്ട കാര്യങ്ങളോ മുഹറം ഘോഷയാത്രയില്‍ ഉപയോഗിക്കരുതെന്നും ജില്ലാ മജിസ്‌ട്രേറ്റ് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഘോഷയാത്രയ്‌ക്കിടെ നടന്ന സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയവും കശ്മീര്‍ ഭരണകൂടവും കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: