തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് റെയില്‍വേയ്ക്ക് നോട്ടീസ് അയച്ചു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം. മാധ്യമ വാര്‍ത്തകള്‍ പ്രകാരമാണ് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തത്.
ജോയിയുടെ മരണത്തില്‍ നേരത്തെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും നഗരസഭാ സെക്രട്ടറിക്കും കമ്മീഷന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് റെയില്‍വെയുടെ വിശദീകരണം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ .ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.
ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് 13നാണ് ജോയിയെ കാണാതാകുന്നത്. 48 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: