Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“നീറ്റിനു മുന്‍പ് ഡിഎംകെ മെഡിക്കല്‍ സീറ്റുകള്‍ വിറ്റിരുന്നു”….: തമിഴ്നാട്ടിലെ മുന്‍ ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ എടുത്ത് പറഞ്ഞ് അണ്ണാമലൈ

നീറ്റിന് മുന്‍പില്‍ മെഡിക്കല്‍ സീറ്റുകള്‍ തമിഴ്നാട്ടില്‍ ഡിഎംകെ വിറ്റിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ തമിഴ്നാട്ടിലെ മുന്‍ ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമി പറഞ്ഞതിനെ ഡിഎംകെയ്‌ക്കെതിരായ വിമര്‍ശനമായി ഉയര്‍ത്തി ബിജെപി നേതാവ് അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 05:56 pm IST
in India

ചെന്നൈ: നീറ്റിന് മുന്‍പില്‍ മെഡിക്കല്‍ സീറ്റുകള്‍ തമിഴ്നാട്ടില്‍ ഡിഎംകെ വിറ്റിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ തമിഴ്നാട്ടിലെ മുന്‍ ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമി പറഞ്ഞതിനെ ഡിഎംകെയ്‌ക്കെതിരായ വിമര്‍ശനമായി ഉയര്‍ത്തി ബിജെപി നേതാവ് അണ്ണാമലൈ. നീറ്റിന് മുന്‍പ് മെഡിക്കല്‍ സീറ്റുകള്‍ സ്ഥിരം വില്‍ക്കുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമി പറഞ്ഞു.

DMK is carrying out a demonstration against the NEET examination today.

It would be great if they could play in the protest the video of DMK veteran & former Health Minister Thiru Arcot Veerasamy’s candid admission of how they sold out the medical merit list in exchange for… pic.twitter.com/xOsliwckD2

— K.Annamalai (@annamalai_k) July 3, 2024

“പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതിനനുസരിച്ച് മെഡിക്കല്‍ മെറിറ്റ് ലിസ്റ്റിലെ സീറ്റുകള്‍ വില്‍ക്കുക പതിവായിരുന്നു. നീറ്റിനു മുന്‍പ് അതായിരുന്നു രീതി.”- അഭിമുഖത്തില്‍ ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമി പറഞ്ഞു.

ഒരു സ്വകാര്യമെഡിക്കല്‍ കോളെജ് നടത്തുന്ന വ്യവസായിയായ എംഎഎം രാമസ്വാമിയില്‍ നിന്നും ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമിക്ക് ധനസഹായം ലഭിക്കുക പതിവായിരുന്നു. “പണം ആവശ്യം വരുമ്പോള്‍ ഡിഎംകെയുടെ ട്രഷറര്‍ എന്ന നിലയില്‍ എന്നോട് പണം ആവശ്യപ്പെടും. എങ്ങിനെയാണ് ഞാന്‍ പണം സംഘടിപ്പിക്കുക? ഞാന്‍ നേരെ എംഎഎം രാമസ്വാമിയുടെ (സ്വകാര്യമെഡിക്കല്‍ കോളെജുള്ള വ്യവസായി) വീട്ടില്‍പോകും. അദ്ദേഹം ഞങ്ങളുടെ അഭ്യുദയകാംക്ഷിയാണ്. ഞാന്‍ മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം എന്റെ വീട് സന്ദര്‍ശിക്കുമായിരുന്നു. കാരണം അദ്ദേഹം മെഡിക്കല്‍ കോളെജ് ഉടമയും ഞാന്‍ ആരോഗ്യമന്ത്രിയുമാണ്. അദ്ദേഹം മെഡിക്കല്‍ റാങ്ക് ലിസ്റ്റിന്റെ പകര്‍പ്പ് ചോദിക്കും. എന്തിനാണ് അതെന്ന് ഞാന്‍ ചോദിക്കാറുണ്ട്. ഈ ലിസ്റ്റില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തീര്‍ച്ചയായും സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ തെരഞ്ഞെടുക്കും. റാങ്ക് ലിസ്റ്റില്‍ നിന്നും അങ്ങിനെ ഒഴിഞ്ഞുപോകുന്ന സീറ്റുകള്‍ ഞങ്ങള്‍ വില്‍ക്കും. ഇതിനാണ് അദ്ദേഹം ഓരോ തവണയും റാങ്ക് ലിസ്റ്റ് ചോദിക്കുന്നത്. ഞാനത് അപ്പപ്പോള്‍ അയച്ചുകൊടുക്കും.എനിക്ക് നല്ല ബന്ധമായിരുന്നത് കൊണ്ട് ഈ ലിസ്റ്റ് നല്‍കുന്നതിന് ഞാന്‍ പണം വാങ്ങിക്കും.ഒരു കോടിയോ രണ്ടു കോടിയോ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിലക്കടലയുടെ വിലയേയുള്ളൂ.ഞാന്‍ നിര്‍ബന്ധിച്ചാല്‍ അദ്ദേഹം 5 കോടി നല്‍കും.” – ഇതായിരുന്നു ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമിയുടെ അഭിമുഖത്തിലെ വിവാദമായ ഭാഗം. ഈ ഭാഗം പങ്കുവെച്ചുകൊണ്ടാണ് നീറ്റിന് മുന്‍പില്‍ എങ്ങിനെയാണ് ഡിഎംകെ നേതാക്കള്‍ മെഡിക്കല്‍ സീറ്റുകള്‍ പണം വാങ്ങി വിറ്റിരുന്നതെന്ന് അണ്ണാമലൈ വിശദീകരിക്കുന്നത്.

അര്‍ഹമായ കുട്ടികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍, ഡെന്‍റല്‍ സീറ്റുകളില്‍ പ്രവേശനം ലഭിക്കാനാണ് കേന്ദ്രീകൃതമായ നീറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹളമുയര്‍ത്തുന്ന ഡിഎംകെയുടെ ലക്ഷ്യം വ്യക്തമാണ്. പരീക്ഷാനടത്തിപ്പ് സംവിധാനം മെച്ചപ്പെടുത്താനല്ല, മെഡിക്കല്‍ സീറ്റ് വിറ്റ് കോടികള്‍ വാങ്ങാന്‍ തന്നെയാണെന്നാണ് അണ്ണാമലൈ കുറ്റപ്പെടുത്തുന്നത്.നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്ന ആരോപണം സിബിഐ അന്വേഷിച്ചുവരികയാണ്. അതില്‍ അറസ്റ്റും രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വ്യാപകമായി പരീക്ഷാപേപ്പര്‍ ചോര്‍ന്നില്ലെന്നാണ് നീറ്റ് പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള എന്‍ടിഎ പറയുന്നത്.

 

 

Tags: Medical seat sellingselling medical seatDMKAnnamalaiMK StalinNEETThiru Arcot VeerasamyPre-neetMAM Ramaswamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

India

മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

കെ.സി.വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി കൊടുത്തയച്ചത് മാപ്പപേക്ഷ; കത്ത് മടക്കിവെയ്‌ക്കാന്‍ കനിമൊഴിയോട് സ്റ്റാലിന്‍; നാണം കെട്ട് കോണ്‍ഗ്രസ്

India

നടൻ വിജയകാന്തിന്റെ പാർട്ടി ഡിഎംകെയുമായി സഖ്യത്തിന്; സഖ്യം തമിഴ്‌നാടിന്റെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന ചെയ്യുമെന്ന് എംകെ സ്റ്റാലിൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.