തിരുവനന്തപുരം:സൈബര്‍ തട്ടിപ്പ് തടയാന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റിസര്‍വ് ബാങ്കിന് കത്ത് നല്കി.പണം കൈമാറുന്നതിന്റെ പ്രധാന മാര്‍ഗം കറണ്ട് അക്കൗണ്ടുകളാണ്. അതിനാല്‍ ഇത്തരം അക്കൗണ്ടുകളിലൂടെ ഇടപാടിന് പരിധി നിശ്ചയിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെ സേവന ദാതാവ് മുഖേന അക്കൗണ്ടുകള്‍ കൈമാറ്റം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണം. ഡാര്‍ക് നെറ്റ് ഉപയോഗിച്ചുള്ള വിദേശ ഇടപാട് നിരോധിക്കണമെന്നും ആര്‍ബിഐക്ക് നല്കിയ കത്തില്‍ ആവശ്യപ്പെടുന്നു.
വിവിധ സൈബര്‍ തട്ടിപ്പ് കേസുകളിലെ അന്വേഷണങ്ങളില്‍ വ്യക്തമായ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഡിജിപി കത്ത് നല്‍കിയത്. കേരളത്തില്‍ സൈബര്‍ തട്ടിപ്പുകളില്‍ പണം നഷ്ടമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാലാണ് കൂടുതല്‍ സുരക്ഷ ബാങ്ക് അക്കൗണ്ടുകളില്‍ ആവശ്യപ്പെട്ട് പൊലീസ് മേധാവി ആര്‍ബിഐക്ക് കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: