ന്യൂഡല്‍ഹി :വിധിയെഴുത്തിനു ശേഷം 5% ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വരെ പരിശോധിക്കാന്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് അവസരം നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശപ്രകാരം അതിനുള്ള നടപടി ക്രമങ്ങള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് പ്രസിദ്ധീകരിച്ചു. വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ തെരഞ്ഞെടുപ്പിലെ 8 സ്ഥാനാര്‍ത്ഥികളും നിയമസഭ തെരഞ്ഞെടുപ്പിലെ മൂന്ന് സ്ഥാനാര്‍ത്ഥികളുമാണ് അപേക്ഷ നല്‍കിയിരുന്നത്. ഇവര്‍ക്ക് ഒരു മണ്ഡലത്തിലെ ഏത് പോളിംഗ് സ്റ്റേഷനിലെയും മെഷീനുകള്‍ പരിശോധിക്കാം. എന്നാല്‍ മണ്ഡലത്തിലെ ആകെ വോട്ടിംഗ് കേന്ദ്രങ്ങളുടെ അഞ്ച് ശതമാനത്തില്‍ കൂടുതലായിരിക്കരുത്. സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ വോട്ടിംഗ് മെഷീന് നിര്‍മ്മിച്ച കമ്പനിയിലെ എന്‍ജിനീയര്‍മാരാണ് പരിശോധന നടത്തേണ്ടത്. ഇതിനുവേണ്ട ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണമെങ്കിലും അപാകത കണ്ടെത്തുന്ന പക്ഷം തുക തിരികെ നല്‍കുമെന്നും ചട്ടത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: