തൊടുപുഴ: മണ്‍സൂണ്‍ ആരംഭിച്ചതോടെ ഒരുദിവസംകൊണ്ട് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 3.58 അടി ഉയര്‍ന്നു. നിലവില്‍ 2345.6 അടി വെള്ളമുണ്ട്. 171.8 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അണക്കെട്ടില്‍ 70.44 6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന് ആവശ്യമായ വെള്ളം ഒഴുകിയെത്തി. ഇപ്പോള്‍ സംഭരണശേഷിയുടെ 42% വെള്ളമുണ്ട്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 2323 .1 അടി വെള്ളം ഉണ്ടായിരുന്നു
മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം കുറച്ചിട്ടുണ്ട്. മഴ കനത്താല്‍ വൈദ്യുതോല്‍പ്പാദനം കൂട്ടുകയും വെള്ളം ഒഴുക്കിവിടുകയും വേണ്ടിവരും. ഇടുക്കി സംഭരണിയിലേക്ക് നീരൊഴുക്ക് കൂടുതല്‍ ശക്തമായിട്ടുണ്ട്. കല്ലാര്‍കുട്ടി, മലങ്കര, ലോവര്‍പെരിയാര്‍ സംഭരണികളിലെ ഷട്ടര്‍ ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഒറ്റദിവസം കൊണ്ട് രണ്ടര അടിയോളം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: