കൊച്ചി : കൊച്ചി അമൃത കോളേജ് ഓഫ് നേഴ്സിങ്ങിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി ഗോവിന്ദ് എ നായര്‍ (21), നാലാം വര്‍ഷം വിദ്യാര്‍ത്ഥി മാവേലിക്കര ശ്രീനന്ദനത്തില്‍ സുജിത് കുമാര്‍ (22) എന്നിവരെയാണ് ചേരാനല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കോളേജില്‍ നിന്ന് ഇരുവരെയും സസ്പെന്‍ഡു ചെയ്തിട്ടുമുണ്ട്. മാവേലിക്കര സ്വദേശിയായ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ നല്കിയ പരാതിയിലാണ് നടപടി. കേരളത്തിലെ കാമ്പസുകളില്‍ റാഗിംഗ് നിരോധിച്ചിട്ടുണ്ടെങ്കിലും പലപ്പൊഴും ഇത് ആവര്‍ത്തിക്കുന്നതായി പരാതിയുണ്ട്. രണ്ടുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: