കാസര്‍കോട്: കാസര്‍കോട് ബസ് യാത്രക്കിടെ യുവതിയെ നഗ്നത പ്രദര്‍ശിപ്പിച്ച് യുവാവ്. ഇന്നലെയാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് പോകവെയാണ് കശ്മലന് നഗ്നത പ്രദര്‍ശിപ്പിച്ചത്.
യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. ബസില്‍ വച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. ആറ് വയസുളള മകളുടെ മുഖം താന്‍ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
കണ്ടക്ടറെ ഉടനെ വിളിക്കാന്‍ നോക്കിയെങ്കിലും ഏറെ പിന്നിലായിരുന്നു. ബസ് ബേക്കല്‍ സ്റ്റേഷനിലേക്ക് വിടാന്‍ കണ്ടക്ടറോട് പറയുമ്പോഴേക്കും അയാള്‍ ഇറങ്ങിപോയെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: