മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റാദായം 20.55 ശതമാനം വര്‍ദ്ധിച്ച് 67,085 കോടിയില്‍ എത്തിയ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മാര്‍ജിനില്‍ കോസ്റ്റ് ഓഫ് ലൈന്‍ഡിങ് റേറ്റ് (അടിസ്ഥാന പലിശ നിരക്ക്) വീണ്ടുമുയര്‍ത്തി. 0.5ശതമാനം മുതല്‍ 0.10 ശതമാനം വരെയാണ് വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തിയത്. നിരക്കുകള്‍ പ്രാബലത്തില്‍ വന്നു. വായ്പാ പലിശ നിരക്ക് നിര്‍ണയത്തിലെ അടിസ്ഥാനമാനങ്ങളിലൊന്നായ എംസിഎല്‍ആര്‍ അടുത്തിടെയും 0.10ശതമാനം കൂട്ടിയിരുന്നു ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയെ പിന്തുടര്ന്ന് അന്ന് മറ്റു ബാങ്കുകളും നിരക്ക് കൂട്ടിയിരുന്നു. ഒരു വര്‍ഷക്കാല വായ്പകളുടെ പലിശ ഇനി ഏകദേശം 8.85 ശതമാനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: