തിരുവനന്തപുരം: കേരളത്തില്‍ കാട്ടാനകളുടെ എണ്ണം ഏഴുശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ കാട്ടാനകളുടെ സെന്‍സസ് റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. 2023 ലെ കണക്കെടുപ്പ് പ്രകാരം 1920 കാട്ടാനകളാണുണ്ടായിരുന്നത്. 2024 ല്‍ അത് 1793 ആയി കുറഞ്ഞു. ഏഴുശതമാനത്തിന്റെ കുറവാണുണ്ടായത്. പ്രായാധിക്യമുള്‍പ്പെടെ പല കാരണങ്ങളാല്‍ കഴിഞ്ഞവര്‍ഷം 110 കാട്ടാനകള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആനത്താരകള്‍ ഏറ്റെടുക്കുന്നതിന് വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഭാഗിമായി ശരിയാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. 2017 മുതല്‍ 21 വരെ കാലത്തെ കണക്കുകള്‍ പരിശോധിച്ചാണ് എജി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആനത്താരകള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും പരിശോധിക്കണം. എന്നാല്‍ ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് കൂടുതല്‍ ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ കാണേണ്ടതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: