കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ / എയ്ഡഡ് / ഐഎച്ച്ആര്‍ഡി / കേപ്പ് സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷന് ജൂലൈ 19 മുതല്‍ 20 വരെ അതതു സ്ഥാപനങ്ങളില്‍ നടത്തും. അപേക്ഷകര്‍ www.polyadmission.org/let ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനില്‍ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകള്‍ നല്‍കാം. നിലവില്‍ ഇതു വരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഓണ്‍ലൈനായോ നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ലഭ്യമായ ഒഴിവുകള്‍ www.polyadmission.org/let ലെ വേക്കന്‍സി പൊസിഷന്‍ എന്ന ലിങ്ക് വഴി മനസ്സിലാക്കാം. നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അത് പരിശോധിച്ച് ഒഴിവുകള്‍ ലഭ്യമായ പോളിടെക്നിക് കോളേജില്‍ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: