കോട്ടയം: കര്‍ക്കടകം പിറന്നതോടെ നാലമ്പല ദര്‍ശനത്തിന് തുടക്കമായി. കോട്ടയം ജില്ലയിലെ പാലയ്ക്കു സമീപം രാമപുരം ഗ്രാമപഞ്ചായത്തില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് രാമായണമാസത്തിലെ ദര്‍ശന പുണ്യത്തിനു നാലമ്പലങ്ങള്‍. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കുടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭാരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവയാണ് അവ. ഈ ക്ഷേത്രങ്ങളില്‍ ഒരു ദിവസംതന്നെ ആചാരപ്രകാരം ദര്‍ശനം നടത്തുന്നത്് പുണ്യമായി കരുതപ്പെടുന്നു. ദൂരദിക്കുകളില്‍ നിന്നു പോലും ഇവിടേയ്്ക്കുള്ള ഭക്തപ്രവാഹത്തിനു ഇന്നു മുതല്‍ തുടക്കമായി.
ശ്രീരാമന്റെയും ഹനുമാന് സ്വാമിയുടെയും പ്രതിഷ്ഠയുള്ള പരപ്പുകാട് മഹാദേവ ക്ഷേത്രം, വെന്നിമല ശ്രീ രാമലക്ഷ്മണസ്വാമി ക്ഷേത്രം, ഹനുമാന് സ്വാമിയുടെ ഉപദേവ പ്രതിഷ്ഠയുള്ള വാഴപ്പള്ളി പാപ്പാടി ഹനുമാന് ക്ഷേത്രം, നെടുംകുന്നം ശ്രീ വല്ലഭക്ഷേത്രം എന്നിവിടങ്ങളിലും രാമായണമാസാചരണത്തിന്റെ ഭാഗമായി ഭക്തര്‍ ദര്‍ശനം നടത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: