കോഴക്കോട് : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് നാളെ അവധി.സ്കൂള്‍, ട്യൂഷന് സെന്ററുകള്‍, അംഗണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വയനാട്ടില്‍ എം.ആര്.എസ് സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മധ്യ കേരളത്തില്‍ അതിശക്തമായ മഴയ്ക്കും വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രതയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: