തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് ശുചീകരണത്തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ റെയില്‍വേയും കോര്‍പ്പറേഷനും പരസ്പരം പഴിചാരവെ റെയില്‍വേയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. റെയില്‍വേ ശുചീകരണം ഏല്‍പ്പിച്ച കമ്പനിക്കെതിരെയും നടപടി ഉണ്ടാകും.
ജോയിയുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം റെയില്‍വേയ്ക്കാണെന്നാണ് ശിവന്‍കുട്ടിയുടെ വാദം.നഷ്ടപരിഹാരം നാളത്തെ ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.എന്നാല്‍ റെയില്‍വേ സഹകരിക്കുന്നില്ലെന്ന് മന്ത്രി വിമര്‍ശിച്ചു.
ഇന്നലെയും ഡിആര്‍ എമ്മുമായി സംസാരിച്ചിരുന്നു. ലേബര്‍ കമ്മീഷണര്‍ക്കും നഷ്ടപരിഹാരം സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.റെയില്‍വേ ഇതുവരെ നഷ്ടപരിഹാരം സംബന്ധിച്ച് സംസാരിച്ചിട്ടില്ല. റെയില്‍വേയ്ക്ക് ഇതുവരെയും സംഭവത്തിന്റെ ഗൗരവം മനസിലായിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അപകടം നടന്നത് റെയില്‍വേ ഭൂമിയിലാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ജോയി തൊഴില്‍ ചെയ്തത്. ഇത് ഉള്‍പ്പെട്ടെ ചൂണ്ടിക്കാട്ടി ലേബര്‍ കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: