കോട്ടയം: കഴിഞ്ഞ ദിവസം കോട്ടയത്ത് താണ്ഡവമാടിയ മഴയ്ക്ക് പകല്‍ അല്പം ശമനം. തിങ്കളാഴ്ചത്തെ കാറ്റിലും മഴയിലുമുണ്ടായ നാശനഷ്ടങ്ങള്‍ റവന്യൂ അധികൃതര്‍ വിലയിരുത്തി വരികയാണ്. പ്രാഥമികമായ കണക്ക് ഇപ്രകാരമാണ്: മീനച്ചില്‍ താലൂക്കില്‍ ഇളംകാടില് ഒരു വീട് പൂര്‍ണമായും അഞ്ചു വീടുകള്‍ ഭാഗമായും തകര്‍ന്നു. കോട്ടയം താലൂക്കില്‍ പെരുമ്പായിക്കാട് ഓണംതുരുത്ത് എന്നിവിടങ്ങളില്‍ ഓരോ വീടുകളും ഭരണങ്ങാനത്ത് ഒരു വീടും വൈക്കം താലൂക്കില്‍ കല്ലറ, ചെമ്പ്, മുളക്കുളം എന്നിവിടങ്ങളില്‍ ഓരോ വീടും ഭാഗികമായി തകര്‍ന്നു. കൈപ്പുഴമുട്ട് മഞ്ചാടി ഭാഗത്ത് വീടിന്റെ മേല്‍ക്കൂര മരം വീണു തകര്‍ന്നു. കാറ്റില്‍ വൈദ്യുതി തൂണുകള്‍ മറിഞ്ഞു വീണു. റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും നാശമുണ്ടായി. കടുത്തുരുത്തി, മാഞ്ഞൂര്‍ പഞ്ചായത്തുകളിലും നാശമുണ്ടായി. ആര്‍പ്പുക്കരയില്‍ മൂന്നും ഏറ്റുമാരില്‍ രണ്ടും വീടുകള്‍ക്ക് നാശനഷ്്ടമുണ്ടായി.
കോട്ടയം കഞ്ഞിക്കുഴിയില്‍ ദേശീയപാതയില്‍ രാത്രി മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കഞ്ഞിക്കുഴി പിഎസ്സി ഓഫീസിന് സമീപവും കോട്ടയം ചേര്‍ത്തല പാതയില്‍ ബണ്ട് റോഡിലും ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കട്ടച്ചിറയ്ക്കു സമീപവും ചങ്ങനാശ്ശേരി ചമ്പക്കര പള്ളിപ്പടിക്ക് സമീപവും കോതനല്ലൂര്‍ റോഡിലും കാപ്പുംതല തുരുത്തിപ്പള്ളി റോഡിലും മണിപ്പുഴ ബൈപ്പാസിലും മരം വീണ് ഗതാഗത തടസമുണ്ടായി. അഗ്നി രക്ഷാ സേനയും വൈദ്യുതി വകുപ്പും പൊലീസും ഏറെ പണിപ്പെട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്. പലയിടങ്ങളിലും ഇന്നലെ രാത്രി വരെ വൈദ്യുതി മുടങ്ങി. ഇപ്പൊഴും പൂര്‍ണ്ണമായും പുനസ്ഥാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: