കൊൽക്കത്ത: സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾക്ക് അംഗീകാരം നൽകുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് വിചിത്രമാണെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. .സർക്കാർ നടപടിയെ അദ്ദേഹം നിശിതമായി വിമർശിച്ചു.
ആരോപണം അവാസ്തവവും തെറ്റിദ്ധാരണാജനകവുമാണ്. സഭ പാസ്സാക്കിയ എട്ട് ബില്ലുകളിൽ ആറെണ്ണം രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി അയച്ചിരിക്കുകയാണ്. ശേഷിച്ച രണ്ടിൽ ഒന്ന് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. മറ്റൊരു ബില്ലിന്റെ കാര്യത്തിൽ ചില സുപ്രധാന വിശദീകരണങ്ങൾ ആവശ്യപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധിയും രാജ്ഭവനിൽ വന്നില്ലെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു
പശ്ചിമ ബംഗാൾ യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022,
‘വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് അനിമൽ ആൻഡ് ഫിഷറി സയൻസസ് (ഭേദഗതി) ബിൽ, 2022’, പശ്ചിമ ബംഗാൾ പ്രൈവറ്റ് യൂണിവേഴ്സിറ്റി ലാസ് (ഭേദഗതി) ബിൽ, 2022, പശ്ചിമ ബംഗാൾ കൃഷി വിശ്വവിദ്യാലയ നിയമങ്ങൾ (രണ്ടാം ഭേദഗതി) ബിൽ, 2022 ‘വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ഭേദഗതി) ബിൽ, 2022 ‘അലിയ യൂണിവേഴ്സിറ്റി (ഭേദഗതി) ബിൽ, 2022’ എന്നിവയാണ് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി നീക്കിവച്ചിരിക്കുന്നത്”.
പശ്ചിമ ബംഗാൾ യൂണിവേഴ്‌സിറ്റി നിയമ (ഭേദഗതി) ബില്ല് 2023 ന്റെ കാര്യത്തിൽ വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച ഭാഗം സബ് ജുഡീസ് ആണ്.
“പശ്ചിമ ബംഗാൾ ടൗൺ ആൻഡ് കൺട്രി (ആസൂത്രണവും വികസനവും) (ഭേദഗതി) ബിൽ 2023 ന്റെ കാര്യത്തിലാണ് ചില സുപ്രധാനകാര്യങ്ങൾ വിശദീകരിക്കുന്നതിന് പ്രിൻസിപ്പൽ സെക്രട്ടറിയെ രാജ്ഭവനിലേക്ക് അയയ്‌ക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്.എന്നാൽ അവർക്കുമാത്രമറിയാവുന്ന കാരണങ്ങളാൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല,” രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.
“മേൽപ്പറഞ്ഞ ബില്ലുകളൊന്നും രാജ്ഭവനിൽ കെട്ടിക്കിടക്കുന്നില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ വസ്തുതകൾ പരിശോധിക്കാതെ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. “ഭരണഘടനയുടെ ആർട്ടിക്കിൾ 167 പ്രകാരം ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച/സ്വീകരിനാനുദ്ദേശിക്കുന്ന നടപടികൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് രാ ജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: